ഞങ്ങളുടെ ഒരു ബന്ധു എറണാകുളത്ത് പുതിയൊരു ഫ്ലാറ്റ് വാങ്ങിച്ചു. അതു കാണാന്‍ അച്ഛനും അമ്മയും ഞാനുംകൂടി പോയി.
ഞങ്ങള്‍ ഫ്ലാറ്റ് കാണാന്‍ ചെന്നതില്‍ അവിടുത്തെ ആന്റി വളരെ സന്തോഷത്തിലായിരുന്നു. ചെന്നു കയറിയതു മുതല്‍ ഫ്ലാറ്റിനെക്കുറിച്ചും, അവിടത്തെ സൗകര്യങ്ങളെക്കുറിച്ചും, അവിടെ താമസിക്കുന്ന വി.ഐ.പികളെ കുറിച്ചുമൊക്കെ അവര്‍ വാ തോരാതെ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ബില്‍ഡേഴ്സ് അപ്പടിയാണ്, ഇപ്പടിയാണ്. ഇവിടെ ആ ഫെസിലിറ്റിയുണ്ട്, അതുണ്ട്, ഇതുണ്ട് അങ്ങിനെ..
പിന്നെ തൊട്ടപ്പുറത്തെ ഫ്ലാറ്റില്‍ ഒരു ലണ്ടന്‍ റിട്ടേണ്‍ഡ് ഡോക്ടറാണ് താമസിക്കണേ, അയാള്‍ക്ക് ബി.എം. ഡബ്ല്യൂ കാറുണ്ട്. സിനിമാനടന്‍ ബാലചന്ദ്രമേനോന്‍ ഇവിടെയാണ് താമസിക്കുന്നത്. സിനിമാനടന്‍ ദിലിപ് ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങിച്ചിട്ടുണ്ട്. അങ്ങിനെ അവരു പറഞ്ഞു പറഞ്ഞ് കത്തിക്കേറി.
ഇതിനൊരു ഫുള്‍ സ്റ്റോപ് പോയിട്ട് ഒരു കോമയെങ്കിലും എങ്ങിനെ ഇടും എന്നു ഞാന്‍ ആലോചിക്കാന്‍ തുടങ്ങി.
അപ്പോഴാണ് അതു സംഭവിച്ചത്. അത്രയും നേരം അവരുടെ ഈ വീരശൂരപരാക്രമങ്ങള്‍ എല്ലാം കേട്ട് മൗനം കുടിച്ചു കൊണ്ടിരുന്ന അച്ഛന്‍ പെട്ടെന്ന് ഒരു ചോദ്യം..
"ഇത് എത്ര സെന്റുണ്ട്?"
ആ ചോദ്യം കേട്ട് അവരൊന്നു ഞെട്ടി. എന്നിട്ട് പറഞ്ഞു "ഫ്ലാറ്റ് ആയിരത്തഞ്ഞൂറ് സ്വകയര്‍ ഫീറ്റുണ്ട്"
"അതല്ല ചോദിച്ചേ, ഇവിടെ നിങ്ങള്‍ക്ക് എത്ര സെന്റ് സ്ഥലം ഉണ്ട്?"
അപ്പോള്‍ അവര്‍ ആകെയൊന്നു പരുങ്ങി. എന്നിട്ട് മെല്ലെ പറഞ്ഞു "ഒരു രണ്ടു സെന്റ് സ്ഥലം കാണും"
"അതുശരി. അപ്പോള്‍ ഒരു ഭൂമികുലുക്കം വന്നു എന്നു വെയ്ക്ക്യാ, അല്ലാ, വരില്യ, സപ്പോസ് അങ്ങിനെ വന്നു എന്നു കരുത്യാ? അപ്പോള്‍ നിങ്ങള്‍ക്ക് ഈ ബില്‍ഡേഴ്സ് രണ്ട് സെന്റില്‍ വീട് പണിത് തര്യോ?"
അത്കേട്ടതും അവരുടെ മുഖം വിളറി വെളുത്തു.
"അല്ലാ ഞാന്‍ ഇത് പറഞ്ഞൂന്ന് കരുതി അങ്ങിനെ വരൂന്ന് അല്ലാട്ടോ, അങ്ങിനെ കരുതരുത്" അച്ഛന്‍ നല്ല പിള്ള ചമഞ്ഞ് മുന്‍കൂര്‍ ജാമ്യം എടുത്തു.
എന്തിനു പറയേണ്ടൂ. അവിടന്ന് ഊണു കഴിച്ച് ഇറങ്ങണ വരെ ഫ്ലാറ്റിനെ കുറിച്ച് ആ ആന്റി കമാ എന്നൊരു അക്ഷരം മീണ്ടിയിട്ടില്യ.
അല്ലാ, ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്ക്യാ
"ഈ അച്ഛനു ഇതിന്റെ വല്ല ആവശ്യോം ഉണ്ടോ?"


വായാടീന്റെയല്ലേ വാപ്പ!
ReplyDeleteവീണ്ടും സന്ധിച്ചതിൽ പെരുത്ത് സന്തോഷം!!!
എന്നിട്ടും അവിടന്ന് തന്നെ ഊണ് കഴിച്ചു.. അപ്പോള്‍ വായാടിയുടെ തന്നെയാ ഡോക്ടറേ അച്ഛന്‍.. സംശയമേ വേണ്ട :)
ReplyDeleteഓഫ് : എവിടെയായിരുന്നു ???
അതാ ഞാനും ആലോചിക്കണത്.. ഒരു ഭൂകമ്പം വന്നാല്‍ അവര് വേറെ വീട് വച്ചു തരുമോ
ReplyDeleteഅല്ല ഞാന്‍ പറഞ്ഞുന്നു കരുതി വരും എന്നില്ല... ഇന്നാലും
യാരിത്!
ReplyDeleteകണ്ടിട്ടു പെരുത്തു സന്തോഷം.
സാരമില്ല ആന്റിക്കാ ചോദ്യം ശരിക്കങ്ങോട്ടു മനസ്സിലായിട്ടുണ്ടാവില്ല. അതാണു രക്ഷപ്പെട്ടത്.
വെല്‍കം ബാക്ക്. നല്ല ചോദ്യം.
ReplyDeleteഎല്ലാരും തിരിച്ച് വരവിനെ കുറിച്ചാണല്ലോ പറയുന്നത്. ഞാനായിട്ട് വേണ്ടെന്നു വെക്കുന്നില്ലേ. ഇനിയിവിടെ കാണുമല്ലോ അല്ലേ..:)
ReplyDeleteഎവിടെയായിരുന്നു, വീണ്ടും 'ഭൂമി കുലുക്കി' വന്നതില്‍ സന്തോഷം, വായാടിത്തരം കൂടിയാല്‍ പിന്നെ അച്ഛന്റെ പണിയെ നടക്കൂ,
ReplyDeleteതിരിച്ചു വരവിനു ആശംസകളോടെ...
വായാടികളൂടെ വായടക്കുന്ന വേല വശമുള്ള ഈ അച്ഛൻ തന്നെയാണോ ഇമ്പടെ
ReplyDeleteവായാടി തത്തമ്മയുടേയും വായ കുറച്ചുകാലം അടപ്പിച്ചുകളഞ്ഞത്...!
തത്തമ്മയുടെ കിഞ്ചനവർത്തമാനം കേൾക്കാതെ ബൂലോഗം മൂകതയിലായിരിക്കുന്ന
ഈ വേളയിൽ ഒരു ഇടവേളക്കുശേഷം ഒരു ഇടിവെട്ട് വായാടിത്വവുമായി വന്നത്തിൽ
അതിയായ സന്തോഷം കേട്ടൊ ഗെഡിച്ചി.
തത്തമ്മേ, സന്തോഷം, വീണ്ടും ഉരിയാടിത്തുടങ്ങിയല്ലോ! അച്ഛന്റെ ചോദ്യം അസ്സലായി. (മോളുടെയാണല്ലോ അഛൻ). പൊങ്ങച്ചത്തിന്റെ വായ് അടഞ്ഞു. നന്നായിട്ടുണ്ട്!
ReplyDeleteവായാടിക്കിടാന്‍ പറ്റാത്ത കോമയും ഫുള്‍ സ്റ്റോപ്പുമൊക്കെ അച്ഛന്‍ നിഷ്പ്രയാസം ഇട്ടില്ലേ? അപ്പോള്‍ അച്ഛന്‍ തന്നെ മിടുക്കന്‍........
ReplyDeleteഎന്നാലും വായാടികളുടെ വായടയ്ക്കാന്‍ കഴിവുള്ള ആ അച്ഛന് മകളായി കിട്ടിയതോ.. ഒരു വായാടിയെ!
ഒരു സംശയം - അച്ഛന്റെ ഡയലോഗിനു ശേഷം ആന്റി പിന്നെ എന്തിനെക്കുറിച്ചാണ് സംസാരിച്ചത്?
ഏതായാലും പല പോസ്റ്റുകളിലൂടെ വായാടിയുടെ അച്ഛന്‍ ബൂലോകത്ത് അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നു.
അച്ഛനാരാ മോന്‍!!!!!..! ... വെല്‍കം ബാക്ക്...അടുത്തത് ഒരു വായാടി കവിത ആയിക്കോട്ടെ ...
ReplyDeleteവായാടി തത്തമ്മേ.....
ReplyDeleteമടങ്ങി വരവിനാശംസകള്‍.....ഇനിയും ഞങ്ങളെ ഇട്ടേച്ചു പോകല്ലേ....
അല്ല, പറഞ്ഞ പോലെ വല്ല ഭൂമി കുലുക്കോം വന്നാല്‍ വായാടീടെം അച്ഛന്റേം കാര്യം ജഗ പൊഗ.....
ആന്റി ആദ്യം ചീത്ത വിളിക്കും..."നിങ്ങളെന്റെ ഫ്ലാറ്റില്ലാതാക്കി....." പിന്നെ, ക്വട്ടേഷന്‍കാരെ വിളിക്കും...
അച്ചനുമായൊരു മടക്കം..
Deletewonderful....!
വെല്‍ക്കം ബാക്ക്... വായാടീടെ വായും അച്ഛനിങ്ങനാണോ ക്ലിപ്പിടുന്നത്?
ReplyDeleteഅല്ലാ, ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്ക്യാ
ReplyDelete"ഈ അച്ഛനു ഇതിന്റെ വല്ല ആവശ്യോം ഉണ്ടോ?"
എന്നിട്ട് ബില്‍ഡേഴ്സ് എന്ത് പറഞ്ഞു.... വീട് വെച്ച് തര്വോ....
ReplyDelete:)
ഹ ഹ പണി കൊടുത്തു ല്ലേ തത്തമ്മേ?
ReplyDeleteഅവര് കുലുക്കിയപ്പോള്‍ വായാടിയും
ReplyDeleteഅച്ഛനും കുലുങ്ങി...തത്തമയുടെ
അച്ഛന്‍ ഒന്ന് കുലുക്കിയപ്പോള്‍
ഫ്ലാറ്റു മൊത്തം കുലുങ്ങി അല്ലെ?
ഇനി കുലുക്കി ഇവിടിക്കെ
തന്നെ കാണണം കേട്ടോ...
ബുലോകം മൊത്തം വേറെ ചിലരൊക്കെ
കുലുക്കി മറിക്കുന്നത് ഒന്ന് നിര്‍ത്താന്‍
ഇങ്ങനെ ചിലരൊക്കെ മാറി നിന്നാല്‍
ഒക്കില്ല...
അത് തന്നെ ഇതിന്റെ ഒക്കെ വല്ല കാര്യം ഉണ്ടോ ?
ReplyDeleteആര്‍ക്ക് ? ..ആ ...
എനിക്ക് തോന്നുന്നത് ഈ അച്ഛന്‍ തന്നെ പണ്ട് ഈ ആന്റീടടുത്ത്, എന്റെ മോളിപ്പോ അമേരിക്കായിലാണ്, അവള്‍ക്കു അവിടെ അഞ്ചു ബെഡ്റൂം വീടുണ്ട്, ഒരു GMC കാറുണ്ട്, ഭര്‍ത്താവിനു ഒടുക്കത്തെ ജോലിയുണ്ട് എന്നൊക്കെ പറഞ്ഞു കാണും എന്നാ....
ReplyDeleteഅനുഭവിച്ചോ :-)
ഈ പറഞ അച്ഛന്റെ ഒരു കാര്യം ഹൂ
ReplyDeleteവയാടിയെക്കാള്‍ വല്യ വായാടിയായ ആന്റിയോ ??
ReplyDelete:))
ReplyDeleteകണ്ടതിൽ സന്തോഷം:)
നാട്ടില്‍ വരുമ്പോള്‍ ഫാദറിനു നല്ലൊരു ചെലവ് ചെയ്യുന്നുണ്ട്.
ReplyDeleteഅപ്പൊ തത്തമ്മയെ പൂച്ച പിടിച്ചില്ലായിരുന്നോ?
ReplyDeleteകുത്തനെ വളരുന്ന പുതുമോഹങ്ങള്‍ക്ക് പരന്നു കിടന്നിരുന്ന പഴയ മനസ്സ് ഒരു തടവച്ചതാണ്. മുകളില്‍ വസിക്കുക എന്ന മനുഷ്യമോഹത്തിനു ഒരു മനശ്ശാസ്ത്രമുണ്ട്. ഞാന്‍ മുകളില്‍ ആകുമ്പോള്‍ ഞാന്‍ എല്ലാറ്റിനും മീതെ ആണെന്ന് വരുന്നു. അത് എല്ലാം കീഴടക്കാന്‍ ഉള്ള, എല്ലാവരിലും മീതെയാണ് ഞാന്‍ എന്ന അഹം ബോധത്തെ ആണ് സംതൃപ്ത്തമാക്കുന്നത്. ആ പറന്നുയരാനുള്ള മോഹത്തെ നാം അലിഞ്ഞു ചേരേണ്ട മണ്ണിനെ ഓര്‍മ്മപ്പെടുത്തുകയാണ് അച്ഛന്‍ ചെയ്തത്. അച്ഛന് എന്റെ വിനീത സലാം.
എവിടെ ആയിരുന്നു ഇതുവരെ?
ReplyDeleteആരായാലും കാര്യം അറിഞ്ഞിരിക്കണ്ടേ...അല്ലെ?
ഭൂമി കുലുങ്ങിയ ചോദ്യം തന്നെ
ReplyDeleteഒരാവശ്യോം ഉണ്ടാര്‍ന്നില്ലാന്ന്, കട്ടായം!!!
ReplyDelete***
മടക്കത്തിന് ടിക്കറ്റെട്ത്തിട്ടാ തത്തമ്മ പോയതെല്ലേ.. :))
അപ്പോ വന്നല്ലോ, ശാരികപ്പൈതൽ, ചാരു ശീല.......
ReplyDeleteഇനീമിങ്ങനെ കാണാണ്ടാവരുത് കേട്ടൊ.
പിന്നെ അച്ഛന് അങ്ങനെ ചോദിയ്ക്കാതിരിയ്ക്കാൻ പറ്റുമോ?
അപ്പൊ വായാടിയും മുങ്ങി നടക്കുവാരുന്നു അല്ലെ..!!
ReplyDeleteപാവം ആന്‍റി !!
വായാടി തിരിച്ചെത്തിയോ, ചുമ്മാതല്ല ഭൂമി കുലുങ്ങിയത്. അല്ല കുലുങ്ങിയില്ലല്ലോ, അചൻ പറഞ്ഞു കുലുക്കിയതല്ലേ. ഭൂമി കുലുങ്ങിയില്ലങ്കിലെന്താ, ആ ആന്റി ഒന്നു കുലുങ്ങീലെ...!
ReplyDeleteചിലപ്പോ അറിയാതെ ചില ഭംഗിയില്ലാത്ത സത്യങ്ങള്‍ പറഞ്ഞു പോകും ..
ReplyDelete:)
വസന്തം വന്നെത്തി. നറുമണം വിതറുന്ന പുഷ്പങ്ങളേറെ വിരിയട്ടെ...
ReplyDeleteകൂടുപൊട്ടിച്ചിറങ്ങി അനന്ത വിഹായസ്സിൽ പാറി നടന്ന് മടുത്ത് വീണ്ടും ഇതാ ബ്ലോഗിലെത്തിയിരിക്കുന്ന വായാടിക്ക് വീണ്ടും സ്വാഗതം.
എന്താ അച്ഛന് അങ്ങനെ പറഞ്ഞാല്‍ ...???
ReplyDelete["അല്ലിയ്ക്ക് ആഭരണം എടുക്കാന്‍ " എന്ന രീതിയില്‍ വായിക്കാന്‍ അപേക്ഷ]
ചാണ്ടി പറഞ്ഞതാ കാര്യം
ReplyDeleteഫ്ലാറ്റ് അല്ലാതെ ഈ കൊച്ചീല്‍ വേറെയെന്താ. ഭൂമികുലുക്കമൊന്നും വരാതിരിക്കട്ടെ:).('ആറ്റിലെ വെള്ളം വറ്റുകയും അക്കരെ നില്‍ക്കുന്ന നായ ഇക്കരെ വരികേം .....' എന്നൊക്കെ ഓര്‍ത്തു ഇരിക്കാം )
ReplyDeleteഅച്ഛന്റെ സമയത്തുള്ള കുറിക്കു കൊള്ളുന്ന മറുപടി അവരുടെ വായടപ്പിച്ചുവല്ലേ..!
ReplyDeleteവായാടിച്ചേച്ചി എവിടെ പോയെന്നു ഇന്നലെയും സുല്ഫിക്കയോട് ചോദിച്ചതാ.
ReplyDeleteചുമ്മാ ഇവിടംവരെ വന്നപ്പോള്‍ ദാ കിടക്കണ് എമണ്ടന്‍ പോസ്റ്റ്!
(ഇനിയെങ്ങും പോവരുത് കേട്ടോ. എന്താ പോസ്റ്റ് ഇട്ടപ്പോള്‍ മെയില്‍ വിടാതിരുന്നെ?)
This comment has been removed by the author.
ReplyDeleteഅച്ഛന്റെ ആ ചോദ്യത്തിലപ്പുറം ഇനി എന്ത് ഭൂമികുലുക്കം വരാന്‍ എന്ന് ആ ചേച്ചി വ്യസനിച്ചു കാണും.
ReplyDeleteചിരിക്കാനും ആ ചേച്ചിയുടെ അവസ്ഥയോര്‍ത്ത് കരയാനും ഒരു പോലെ തോന്നി.
ഉണ്ട്..അഛന് അതിന്റെ ആവശ്യൂണ്ട്....
ReplyDeleteഅത് അത്യാവശ്യമായിരുന്ന്.....
എന്തായാലും മോളു മനസ്സില് വിചാരിച്ചത് അഛൻ പെട്ടെന്നു നടപ്പിലാക്കിയല്ലോ
അച്ഛന്‍ ഉള്ളത് കൊണ്ടല്ലേ ഇതൊക്കെ ചോദിക്കാന്‍ പറ്റിയത്... :(
ReplyDeleteഎനിക്കെന്റെ അച്ഛനില്‍ നിന്ന് ഒരു ചോദ്യവും കേള്‍ക്കേണ്ടി വന്നിട്ടില്ല..
കൊതി തോന്നുന്നു.. നഷ്ടബോധവും...
ആശംസകള്‍..
ആദ്യം അതു പറ അതു പറ..\
ReplyDeleteഎവിടാരുന്നു ഇത്രേം കാലം?
എന്തൊക്കെ പുകിലുകളായിരുന്നു ഇവിടെ എന്നറിയാമോ!
സത്യത്തില്‍ ഇതെന്‍റെയും സംശയമാണ്..
ReplyDeleteവായാടീ ..ആദ്യമായാണീ വഴിക്ക് ....
ReplyDeleteഅച്ഛനാള് കൊള്ളാം കേട്ടോ .... പെരുത്തിഷ്ട്ടായി ... ആ വായാടിതരത്തിന് ഇത് തന്നാ മരുന്ന് :)))
അപ്പോ ഇങ്ങളും മുങ്ങീക്ക്യാരുന്നു ല്ലേ...?
ReplyDeleteതിരിച്ച് വന്നല്ലാ....തന്തോയം.....
ഇനി ഇബ്ടൊക്കെ തന്നെ കാണൂലൊ ല്ലേ...?
aashamsakal....... blogil puthiya post...... NEW GENERATION CINEMA ENNAAL........ vayikkane............
Deleteഅച്ഛന്‍ പറഞ്ഞതു നന്നയി. അതു വളരെ അത്യാവശ്യമായിരുന്നു.
ReplyDeleteവായാടി നന്നയി എഴുതി.
"ഈ അച്ഛനു ഇതിന്റെ വല്ല ആവശ്യോം ഉണ്ടോ?
ReplyDeleteനല്ല ശൈലി പെരുത്ത് ഇഷ്ടായി
:)
This comment has been removed by the author.
ReplyDeleteഇതിലും ഭേദം ഒരു ഭൂമികുലുക്കം വന്നാല്‍ മതിയായിരുന്നു എന്ന് ആ ആന്റി വിചാരിച്ചു കാണും...... എന്തായാലും അച്ഛന്‍ സൂപ്പര്‍ ഹിറ്റ്.... വാട്ട് എ ഫാമിലി... (കടപ്പാട്: തേജാഭായി & ഫാമിലി) ആദ്യമായാണ് ഇവിടെ വരുന്നത്. തുറന്നെഴുതിയത് താങ്കള്‍ ഒരു വിശാലമനസ്ക ആണെന്ന് തോന്നിയതുകൊണ്ടാണ് കേട്ടോ. അല്ലെങ്കില്‍ ക്ഷമിക്കണം :-) ഇനി ആദ്യത്തെ പോസ്റ്റ് മുതല്‍ വായിക്കാം എന്ന് തീരുമാനിച്ചു... അവിടെ കമന്റ്സ് ഇടുന്നതില്‍ വിരോധമൊന്നും ഇല്യല്ലോ ല്ലേ?
ReplyDeleteവായാടിത്തത്തമ്മ വീണ്ടും വന്നല്ലോ ,
ReplyDelete