Friday, April 30, 2010

എന്റെ അച്ഛന്‍

"അപ്പോ പണം മോട്ടിച്ചതോ" എന്ന പോസ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍, ഞാനെന്റെയച്ഛനെ അത് ഫോണിലൂടെ വായിച്ചു കേള്‍പ്പിച്ചു. ആദ്യഭാഗങ്ങള്‍ കേട്ടപ്പോള്‍ അച്ഛന് നല്ല സന്തോഷമായിരുന്നു. പിന്നെ മുല്ലവടി പറിച്ചെടുത്ത ഭാഗം മുതല്‍ അച്ഛന്‍ നിശബ്ദനായി. എല്ലാം വായിച്ചു തീര്‍ന്നിട്ടും അപ്പുറത്ത് നിന്ന് യാതൊരു അനക്കവുമില്ല. ഇനി ലൈന്‍ എങ്ങാനും കട്ടായോ എന്നു കരുതി. 'ഹലോ' എന്നു പറഞ്ഞപ്പോള്‍ മറുഭാഗത്തു നിന്നും ഒരു നേരിയ ശബ്ദം "അതിനച്ഛന്‍ മോളെ അടിച്ചിട്ടില്ലല്ലോ?"

"ഹും!! അടിച്ചിട്ടില്ല പോലും.... ന്റെച്ഛാ, അടിച്ചയാള്‍ മറക്കും.. അടികൊണ്ടയാള്‍ ഒരിക്കലും മറക്കില്ല.... ഒരിക്കലും." എന്നു പറഞ്ഞ് ഞാന്‍ ചിരിച്ചു. പക്ഷെ അച്ഛനൊന്നും മിണ്ടിയില്ല.

ഫോണ്‍ വെച്ചപ്പോള്‍ മുതല്‍ മനസ്സിന്‌ ഒരു നീറ്റല്‍!! അച്ഛന്റെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍ അച്ഛനെക്കുറിച്ച് എന്തെങ്കിലും കുത്തിക്കുറിക്കണമെന്ന് തോന്നി. എഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സിലായി തീരെ സാഹിത്യഗുണമില്ലെന്ന്. എങ്കിലും സാരമില്ല, അത് നിങ്ങളുമായി പങ്കിടണമെന്ന് തോന്നി.
------------------------------------------------------
എന്റെ അച്ഛന്‍

കുഞ്ഞായിരുന്നപ്പോള്‍
നെഞ്ചോടുചേര്‍ത്ത്
താരാട്ടു പാടിയുറക്കുമെന്നച്ഛന്‍..

പിച്ചവെച്ച നാളില്‍
കാലൊന്നിടറുമ്പോള്‍
ഓടിവന്നെന്നെ പുണരുമാ കൈകള്‍

എഴുത്തിനിരുത്തവേ
എന്റെ നാവില്‍ ആദ്യാക്ഷരങ്ങള്‍
പൊന്നില്‍ ചാലിച്ച്‌ കുറിച്ചതുമീയച്ഛന്‍

ആദ്യമായ് ഞാന്‍ സ്കൂളില്‍ പോയപ്പോള്‍
ആരും കാണാതെ പുറത്ത് കാത്ത് നിന്നതുമെന്നച്ഛന്‍

പൂരം കാണാനായി തോളിലേറ്റി
ആനയെ കാട്ടി തന്നതുമീയച്ഛന്‍

വളര്‍ന്നപ്പോള്‍ ഒന്നേയുള്ളുവെങ്കില്‍
ഉലക്ക കൊണ്ടടിക്കണമെന്നു പറഞ്ഞ്
മുല്ല വടികൊണ്ടെന്നെ തല്ലിയിതുമീയച്ഛന്‍

കല്യാണ നാളില്‍ എന്‍ കരം പിടിച്ചൊരാള്‍ക്ക് നല്‍കവേ
തുളുമ്പിയ മിഴികള്‍ ആരും കാണാതെ
വിറയ്ക്കും കരങ്ങളാല്‍ തുടച്ചതുമെന്നച്ചന്‍.

ഇന്നും ഞാനെത്തുമ്പോള്‍
വിമാനത്താവളത്തിനു പുറത്തെ
അരണ്ട വെളിച്ചത്തില്‍ പുലര്‍ മഞ്ഞുമേറ്റ്
എന്റെ വരവിനായ് കാത്തു നില്‍ക്കാറുണ്ടച്ഛന്‍

ഏതു തിരക്കിലും തിരിച്ചറിയും ഞാനാ
നരച്ചമുടിയും, ശുഷ്കിച്ച കരങ്ങളും
സ്നേഹവാത്സല്യങ്ങള്‍ തുളുമ്പുമാ മിഴികളും...

അതാണച്ഛന്‍.. എന്റെയച്ഛന്‍!!


സമര്‍പ്പണം: ലോകത്തെ എല്ലാ അച്ഛന്മാര്‍ക്കും വേണ്ടി ഞാനിത് സമര്‍പ്പിക്കുന്നു.

100 comments:

  1. എനിക്ക് കവിതയെഴുതാന്‍ അറിയില്ല. ജീവിതത്തില്‍ ഇതുവരെ കവിതയെഴുതിയിട്ടുമില്ല. അതുകൊണ്ട് ഇതൊരു കവിതയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.

    കണ്ണുരുട്ടിക്കോളൂ, പക്ഷെ കല്ലെറിയരുത്. പ്ലീസ്.. :)

    ReplyDelete
  2. കവിതഴെയുതാൻ അറിയില്ല എന്ന് പറയരുത്. കവിത ഒക്കെയുണ്ടിതിൽ.. പക്ഷെ കവിതയേക്കാളേറെ അച്ഛനോടുള്ള സ്നേഹം നിറഞ്ഞ് നിൽക്കുന്നു.. അത് കൊണ്ട് തന്നെ കണ്ണുരുട്ടുന്നില്ല.. കല്ലുമെറിയുന്നില്ല.. കാരണം നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിഞ്ഞോളൂ എന്നേ യേശു പറഞ്ഞിട്ടുള്ളൂ.. ഹ..ഹ.. ചില സമയത്തെങ്കിലും “സൂര്യനായ് തഴുകി ഉറക്കമുണർത്തുമെന്നച്ഛനെയാണെനികിഷ്ടം” എന്ന പാട്ടുപോലെ തോന്നിച്ചു (ദയവായി വിമർശനമായി കാണരുതേ വായാടീ) അതിനേക്കാളൊക്കെ ഒരിക്കൽ കൂടി ഓർമ്മകളിൽ എന്റെ അച്ഛനെ കൊണ്ടെത്തിച്ചതിന് നന്ദി.

    ReplyDelete
  3. വായാടീ, ഈ വരികളില്‍ അച്ഛനോടുള്ള ആത്മാര്‍ത്ഥ സ്നേഹം വഴിഞ്ഞൊഴുകുന്നു. മനസ്സില്‍ വിചാരിച്ചത് നന്നായി സംവദിക്കാന്‍ കഴിഞ്ഞാല്‍ കവിതയായി.

    ഇഷ്ടമായി. ഇനിയും കവിതകള്‍ പോരെട്ടെ. ഒരു കാര്യം മാത്രം ഞാന്‍ ശ്രദ്ധിച്ചത്... ഇടയ്ക്ക് ഗതകാലസംഭവങ്ങളെ വര്‍ത്തമാന കാലത്തില്‍ പ്രയോഗിച്ചു കാലക്രമം തെറ്റിച്ച പോലെ.

    ReplyDelete
  4. സാഹിത്യ ഗുണത്തെക്കാള്‍ മനസ്സില്‍ നിന്നും പ്രവഹിയ്ക്കുന്ന, സ്നേഹം തുളുമ്പുന്ന ഈ വരികളെ മനസ്സിലാക്കാനാകും വായനക്കാര്‍ക്കും...

    ആ അച്ഛന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.

    ReplyDelete
  5. ഇപ്രാവശ്യം വായാടി സെന്റി ആയല്ലോ....

    ReplyDelete
  6. വായാടി എന്നെയും സെന്റിയടിപ്പിച്ചു. എന്റെ കല്യാണ ഫോട്ടോയിലെ,നാലുവര്‍ഷം മുന്‍പു മരിച്ചു പോയ അച്ചന്റെ നിറഞ്ഞ കണ്ണുകള്‍ ഞാനോര്‍ക്കുന്നു.എന്റെ അമ്മയെക്കളേറെ മക്കളുടെ എല്ലാക്കാര്യങ്ങിലും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന എന്റെ അച്ഛനെ.


    ഫോളോ ചെയ്തല്ലൊ. അതു താനെ ശരിയായതാനു കേട്ടോ

    ReplyDelete
  7. ശ്രീ പറഞ്ഞതു പോലെ ....
    സാഹിത്യ ഗുണത്തെക്കാള്‍ മനസ്സില്‍ നിന്നും പ്രവഹിയ്ക്കുന്ന, സ്നേഹം തുളുമ്പുന്ന ഈ വരികളെ മനസ്സിലാക്കാനാകും വായനക്കാര്‍ക്കും...
    എന്തോ സ്നേഹം തുളുംബുന്ന വരികൾ വിമാനത്താവളം ഇപ്പോളും അരണ്ട വെളിച്ചത്തിൽ തന്നെയാണല്ലെ പുരോഗതി...

    ReplyDelete
  8. സാഹിത്യ ഗുണമില്ലാതതിനാലാണോ ഞങ്ങളുമായി പങ്കു വയ്ക്കണം എന്ന് തോന്നിയത്....
    വിനയം നല്ലതാണ്, പക്ഷെ അത് വായാടിയുടെ വായില്‍ നിന്നും വരുമ്പോള്‍....
    എന്തായാലും ഇനി അതിന്റെ ആവശ്യമില്ല,
    കവിതയോട് സൂക്ഷിച്ചോ എന്ന് പറയാം.....
    താങ്കള്‍ ദൈര്യമായിട്ടെഴുതൂ..............ഞങ്ങളൊക്കെ ഇല്ലേ ഇവിടെ???

    ReplyDelete
  9. എനിക്കമ്മയെയാ കൂടുതല് കാര്യം. എന്നാലും അച്ഛനെയുമെനിക്കിഷ്ടമാണ്. നന്മ നേരുന്നു.

    ReplyDelete
  10. അങ്ങനെ വായാടിയും കവിത എഴുതി.!! ഞാന്‍ കവിത എഴുതിയപ്പോള്‍ വായാടി പറഞ്ഞത്

    “ഇങ്ങിനെ പോയാല്‍ ഞാനും ചിലപ്പോ ഒരു ഗവിത എഴുതും.. കേടുവന്ന തക്കാളി,ചീഞ്ഞ മുട്ട ഇത്യാദികളൊക്കെ സൂക്ഷിച്ചു വെയ്ക്കാന്‍ മറക്കണ്ട.. പിച്ചും പേയിലും ഉപയോഗിക്കാം” (ഓര്‍മയുണ്ടോ ഈ കമാന്‍റ് )

    പക്ഷെ ഇവിടെയും അതൊന്നും ഉപയോഗിക്കാന്‍ ആര്‍ക്കും മനസ്സു വരില്ല അച്ചനോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു മകളുടെ മനസ്സ് കവിതയിലും അതിനു മുന്‍പുള്ള വിവരണത്തിലും ഉണ്ട്. മുല്ലവടികൊണ്ട് അടിച്ചു എന്നു പറഞ്ഞപ്പോള്‍ അച്ചന്‍ നിശബ്ദനായതില്‍ ആ അച്ചന്‍റെ മകളോടുള്ള സ്നേഹം എത്രമാത്രം എന്നു മനസ്സിലാവും. എന്‍റെ മോളെ ഒരിക്കല്‍ ഞാന്‍ ഈര്‍ക്കിലി കൊണ്ട് ഒരു അടി കൊടുത്തിട്ടുണ്ട് അതിന്‍റെ വേദന അവള്‍ മറന്നിട്ടുണ്ടാവും എങ്കിലും എന്‍റെ മനസ്സ് ഇപ്പോഴുംഅതോര്‍ത്ത് വേദനിക്കാറുണ്ട്.! വായാടിയുടെ ഈ പോസ്റ്റ് ശരിക്കും എന്നെ സെന്‍റിയാക്കിയിട്ടോ..!!

    ReplyDelete
  11. വായാടിത്തത്തമ്മേ.,അച്ഛന്റെ സ്നേഹത്തെ കുറിച്ചുള്ള വരികളിഷ്ടായീട്ടോ.എങ്കിലും അതിലും കൂടുതല്‍ മനസ്സിനെ തൊട്ടത് അതിനു മുന്നേയുള്ള അച്ഛനും,മകളും തമ്മിലുള്ള ആ കൊച്ചു സംഭാഷണമാണു..

    ReplyDelete
  12. എന്റെ വാപ്പിച്ച ഇങ്ങനെ ആയിരുന്നില്ല ; എങ്കിലും സ്നേഹം ഉണ്ടായിരിന്നു . ഒരു താരതമ്യത്തിനു ഉതകിയ വരികള്‍ . വായാടി യുടെ
    മനസ്സ് നിറയെ സ്നേഹമാണ് . എങ്കിലും ,ഞാന്‍ എന്റെ ഉമ്മയെ എന്നെക്കാള്‍ ഇഷ്ട്ടപ്പെടുന്നു ..

    ReplyDelete
  13. ചിലരിങ്ങനെ 'പിച്ചും പേയും' പറയാന്‍ തുടങ്ങിയാല്‍ ഇനി ഞാനും കവിത എന്ന് പറയപ്പെടുന്ന 'സാധനം' എഴുതിക്കളയും. ചിലര്‍ അമ്മയെപ്പറ്റി കവിത എഴുതി , ചിലരിപ്പോ അച്ഛനെ ക്കുറിച്ചും. ഞാനിനി ആരെക്കുറിച്ചു എഴുതും?
    സ്നേഹത്തെ ക്കുറിച്ച് (പ്രത്യകിച്ചു മാതാപിതാക്കളുടെ )കവിത ആയാലും കഥ ആയാലും എത്രമേല്‍ ഹൃദ്യമാണ്!

    ReplyDelete
  14. ഗദ്യം വിട്ട് പദ്യത്തിൽ കലക്കി അല്ലേ...

    ഉന്തുട്ടായാലും ആ സ്നേഹത്തിന്റെ ഇത് ഞങ്ങൾക്ക് മനസ്സിലായീട്ടാ‍ാ



    പിച്ചും പേയും പറയുമീവായാടിപ്പെണ്ണിനിന്നും,
    അച്ഛനോടെന്തിഷ്ട്ടം;ഓർക്കുന്നിതെപ്പോഴും,
    പിച്ചവെച്ചനാൾമുതൽക്കുള്ളയാലാളനകൾ,
    പച്ചപിടിച്ചുനിൽക്കുന്നൊരു വന്മരംപോലീ-
    പച്ചതത്തമ്മപ്പെണ്ണിൻ മനസ്സിനുള്ളിൽ....!

    ReplyDelete
  15. വരികള്‍ നിറയെ സ്നേഹം മാത്രം!! :-)

    ReplyDelete
  16. തത്തമ്മയുടെ സ്നേഹം അചന്റെ കണ്ണു നനയിച്ചിരിക്കും

    ReplyDelete
  17. അച്ഛന്റെ കണ്ണുകള്‍ വീണ്ടും നനയിപ്പിക്കാനാണോ ഈ കവിത?!

    ReplyDelete
  18. nannaayi vaayadi.... asaal kavitha thanne.......... aashamsakal..............................

    ReplyDelete
  19. വായാടി .......................... ഹും . എന്നാ കോപ്പി അടിയാണോ ............ സൂര്യനായി തഴുകി .... അതിന്റെ കോപ്പി അല്ലേ?? സത്യം പറ .
    പിന്നെ ഞാന്‍ ഇത് മായി എന്‍റെ " വാപ്പായെ " ഒന്ന് താരതമ്മ്യം ചെയ്തു നോക്കി ഹും . ഞങ്ങടെ വീട്ടിലെ മുറ്റത്തെ മുല്ലക്ക് മണമില്ലായിരുന്നു . കാരണം അതിന്റെ വള്ളി മുഴുവന്‍ പറിച്ചെടുത്തായിരുന്നു അപ്പന്‍ ഞങ്ങടെ പൊറത്തിനിട്ടു കീറി ക്കൊണ്ടിരുന്നത്. ഞങ്ങളെ തല്ലിയില്ലായിരുനെങ്കില്‍ ക്ഷമക്കുള്ള നോബല്‍ സമ്മാനം കൊടുക്കേണ്ടി വന്നേനെ ആ പാവത്തിന് . നാലെണ്ണം ഉണ്ടായിരുന്നേ ഞങ്ങള്‍ .
    പിന്നെ ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ട , എന്‍റെ അപ്പന്‍ ഞങ്ങളെ സ്നേഹിച്ചു തന്നെയാണ് വളര്‍ത്തിയത് . എഴുതണം എന്നുണ്ട് എനിക്കും എന്‍റെ വല്യമ്മച്ചി , അപ്പന്‍ , അമ്മ തുടങ്ങിയവരെ കുറിച്ചു ഒക്കെ .
    വായാടി ഫോണ്‍ നമ്പര്‍ താ ഞാന്‍ വിളിക്കാം .

    ReplyDelete
  20. ഡോ പ്രതീ, മുറ്റത്തെ അച്ഛനു മണമില്ലെങ്കില്‍ ഒരു perfume വാങ്ങിക്കൊട്‌ :)

    എന്റെ അച്ഛനു പണ്ട് മണമില്ലായിരുന്നു. പ്രായം കൂടുന്തോറും എന്റെ മൂക്ക് നന്നായി. അദ്ദേഹത്തിന് മണം കൂടി വന്നു...
    കാക്കയ്ക്കും തന്നച്ഛന്‍ പൊന്നച്ഛന്‍!

    "When I was a boy of 14, my father was so ignorant I could hardly stand to have the old man around. But when I got to be 21, I was astonished at how much the old man had learned in seven years" -- Mark Twain

    ReplyDelete
  21. ആഹാ..അപ്പൊ വായാടിയും ഒരു കവിയത്രി ആയി അല്ലെ..
    വായിച്ചപ്പോ സങ്കടായിട്ടോ..
    ഞാന്‍ ഒരുപാട് സ്നേഹിക്കുന്ന എന്നെ ഒരുപാട് സ്നേഹിക്കുന്ന
    എന്റെ ഉപ്പച്ചിയെ ഞാനും ഓര്‍ത്തുപോയി

    ReplyDelete
  22. malayalam illathond ithavana mangleeshaa kshamikkanam :)


    achanodulla sneham karalaliyichu...athinu oru KAVITHA ezhuthan thonnya manassinem...nivarnnu ninn oru salute ente vaka :)

    pakshe ee kavitha..ithorumathiri..venda..njan kooduthalonnum parayanillya...:)

    ReplyDelete
  23. ഗവിത ഞാന്‍ വായിച്ചില്ലാ
    അച്ഛനെ കുറിച്ച് വായിച്ചു.
    ആക്സിഡെന്റായി വേദനകൊണ്ട് ഞാന്‍ നിലവിളിക്കുമ്പോ കൂടെ നിന്ന് കരയുന്ന ഉപ്പയുടെ മുഖം ..........
    (മുഴുമിപ്പിക്കാന്‍ കഴിയുന്നില്ലാ... കണ്ണില്‍ വെള്ളം നിറയുന്നു...സോറി)
    ഉപ്പ കരയുന്നത് ആദ്യായിട്ട് കാണുകയായിരുന്നു അന്ന് ഞാന്‍

    ReplyDelete
  24. ഏതു തിരക്കിലും തിരിച്ചറിയും ഞാനാ
    നരച്ചമുടിയും, ശുഷ്കിച്ച കരങ്ങളും
    സ്നേഹവാത്സല്യങ്ങള്‍ തുളുമ്പുമാ മിഴികളും :)

    ReplyDelete
  25. വളര്‍ന്നപ്പോള്‍ ഒന്നേയുള്ളുവെങ്കില്‍
    ഉലക്ക കൊണ്ടടിക്കണമെന്നു പറഞ്ഞ്
    മുല്ല വടികൊണ്ടെന്നെ തല്ലിയിതുമീയച്ഛന്‍

    കവിത എനിക്കറിയില്ല.
    പക്ഷെ അച്ഛനെക്കുറിച്ച് നന്നായെഴുതി, മനസ്സിലാകാവുന്ന വിധത്തില്‍.

    ReplyDelete
  26. **മനു-
    എന്റെ ഈ കുത്തിക്കുറിക്കല്‍ വായിച്ച്, അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം. ഇതിനു പകരമായി തരാന്‍ അനുഗ്രഹം മാത്രം. "മനു, എല്ലാവരും അറിയപ്പെടുപ്പെടുന്ന ഒരെഴുത്തുകാരനാകട്ടെ".
    പിന്നെ എന്നെ വിമര്‍ശിക്കാന്‍ മടിക്കേണ്ട. ഒരളവുവരെ വിമര്‍‌ശനം നമ്മളെ വളരാന്‍ സഹായിക്കുമെന്നാണ്‌ എന്റെ വിശ്വാസം. ഇനിയും വരണം.


    **വഷളന്‍-
    ഇത് പോസ്റ്റാന്‍ നല്ല ചമ്മലുണ്ടായിരുന്നു. ഇപ്പൊ കുറച്ചൊരു ആശ്വാസം തോന്നുന്നുവെങ്കിലും ഇപ്പോഴും കുറച്ചുണ്ട്. :)
    പിന്നെ "ഇടയ്ക്ക് ഗതകാലസംഭവങ്ങളെ വര്‍ത്തമാന കാലത്തില്‍ പ്രയോഗിച്ചു കാലക്രമം തെറ്റിച്ച പോലെ" എന്നു പറഞ്ഞിരുന്നു. ഒരു പിടിയും കിട്ടിയില്ല വഷളാ...
    എന്നിരുന്നാലും അഭിപ്രായത്തിനും, വായനയ്ക്കും, പ്രോല്‍‌സാഹനത്തിനും നന്ദി.


    **ശ്രീ-
    ശ്രീയുടെ ഈ നല്ല മനസ്സിനും, വാക്കുകള്‍ക്കും, വരവിനും നന്ദി.

    **എറക്കാടൻ- "ഇപ്രാവശ്യം വായാടി സെന്റി ആയല്ലോ."
    ആയി അല്ലേ? ഇത്തവണത്തേയ്ക്ക് ഒന്നു ക്ഷമി എറക്കാടാ...

    **റോസാപ്പൂക്കള്‍-
    എനിക്ക് തോന്നുന്നത് പൊതുവെ പെണ്‍കുട്ടികള്‍ക്ക് അച്ഛന്മാരോടായിരിക്കും കൂടുതല്‍ സ്നേഹം. വായനയ്ക്ക് നന്ദി റോസ്.

    **ഉമ്മുഅമ്മാർ-
    വീണ്ടും വന്നതിലും, എനിക്കു തരുന്ന സ്നേഹത്തിനും താങ്ക്‌സ്. ഇനിയും കാണാം...

    **Renjith Radhakrishnan-
    അയ്യോ! ഇതിനെ കവിതയെന്ന് പറഞ്ഞ്, കവിതയ്ക്ക് നാണക്കേട് ഉണ്ടാക്കരുതേ.. പ്ലീസ്.:)
    ഇനിയും എഴുതിയാല്‍ ബൂലോകത്തെ കവികള്‍ ക്ഷമിക്കില്ല. :)


    **സലാഹ്-
    എനിക്ക് നേരെ തിരിച്ചാണ്‌. അച്ഛനേയാണ്‌ അമ്മയേക്കാളിഷ്ടം. എന്നാലും അമ്മയേയും ഇഷ്ടമാണ്‌. ആശംസക്കു നന്ദി.

    ReplyDelete
  27. **ഹംസ-
    ഞാന്‍ അന്നു പറഞ്ഞത് മറന്നിട്ടില്ല അല്ലേ? :)
    ഹംസയുടെ മറുപടി വായിച്ചപ്പോള്‍ എനിക്കെന്തോ സങ്കടം വന്നു. കൂടുതല്‍ ഒന്നും പറയുന്നില്ല. ഇനിയും ഇതുപോലെ പ്രോല്‍സാഹിപ്പിക്കുക.


    **Rare Rose-
    എന്റെ ഇത്തിരിക്കുട്ടിക്ക് എല്ലാം മനസ്സിലാവും. എനിക്കതറിയാം. :)

    **sm sadique-
    ഈ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് പകരം തരാന്‍ ഒരുപിടി സ്നേഹം മാത്രം.

    **തണല്‍-"ഞാനിനി ആരെക്കുറിച്ചു എഴുതും? "
    നല്ല, നല്ല കഥകള്‍ എഴുതുന്ന ആള്‍ക്കാണോ എഴുതാന്‍ വിഷയം ഇല്ലാത്തത്‌? വായനയ്ക്കും, അഭിപ്രായത്തിനും നന്ദി.

    **ബിലാത്തി-
    എന്റെ മനസ്സിലുള്ള അച്ഛനോടുള്ള സ്നേഹം തിരിച്ചറിഞ്ഞതിന്‌ നന്ദി. കൂടാതെ ഇവിടെ എഴുതിയ മനോഹരമായ കവിതയ്ക്കും. കവിത ഒരുപാടിഷ്ടമായി. ഇതുപോലെയൊക്കെ എഴുതണമെന്നാണ്‌ എന്റേയും ആഗ്രഹം. പക്ഷെ, എനിക്ക് പിച്ചും പേയും പറഞ്ഞു നടക്കാനാണ്‌ വിധി! :)

    **സിബു-
    താങ്ക്‌സ് സിബു.

    **സ്മിത മീനാക്ഷി-"തത്തമ്മയുടെ സ്നേഹം അച്ഛന്റെ കണ്ണു നനയിച്ചിരിക്കും"
    ഇല്ല സ്മിത.. അച്ഛന്‌ വല്യ അഭിമാനമായി. :)

    **തെച്ചിക്കോടന്‍-"അച്ഛന്റെ കണ്ണുകള്‍ വീണ്ടും നനയിപ്പിക്കാനാണോ ഈ കവിത?! "
    ഏയ്, അച്ഛനിപ്പോള്‍ വല്യ ഗമയിലാണ്‌.. അമ്മയ്ക്ക് ലേശം കുശുമ്പും! :)

    **jayarajmurukkumpuzha-"asaal kavitha thanne"
    അയ്യോ! അങ്ങിനെയൊന്നും പറയല്ലേ ജയരാജേ, പക്ഷെ ആശംസയ്ക്ക് നന്ദിയുണ്ട്.

    ReplyDelete
  28. വായാടി, ഞെട്ടിച്ചു കളഞ്ഞു. എന്തു പറയണമെന്ന് അറിയില്ല. എന്റെ നോട്ടത്തില്‍ ഈ കുത്തിക്കുറിക്കലിലും ഒരു കവിതയുണ്ട്. എന്തായാലും (കവിതയായാലും കുത്തിക്കുറിക്കലായാലും)ഈ വരികള്‍ എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. ഞാനും ഒരു തിരനോട്ടം നടത്തി,എന്റെ കുട്ടിക്കാലത്തേക്ക്. എന്റെ ഓര്‍മ്മയിലുള്ള അച്ഛന്‍, ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും കൈയി നിറയെ കളിപ്പാട്ടവുമായി ജോലി സ്ഥലത്തു നിന്നു വരുന്ന അച്ഛനാണ്. വല്ലപ്പോഴും കാണുന്നതുകൊണ്ടാവാം വഴക്ക് പറഞ്ഞിട്ടില്ല, നിറയെ സ്നേഹം തന്നിട്ടുണ്ട് പ്രത്യേകിച്ചും എനിക്ക് . മോള് എന്ന് പറഞ്ഞാല്‍ ജീവനാണ്, അന്നും ഇന്നും. ഞാന്‍ വളരെ emotional ആവുന്നു. ക്ഷമിക്ക്, വായാടി. നീയാണ് ഇതിനൊക്കെ കാരണം. പക്ഷെ, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി. അച്ഛന്റെ വരവും കാത്തു നില്‍ക്കുന്നത് ഓര്‍മ്മ വന്നു. ഇത്രയൊക്കെ എഴുതികഴിഞ്ഞപ്പോള്‍ എനിക്ക് എന്റെ അച്ഛനോട് സംസാരിക്കണമെന്ന് തോന്നുന്നു. ഞാന്‍ ഒന്ന് ഫോണ്‍ ചെയ്യട്ടെ വായാടി, ശേഷം പിന്നീട്................... ഇനിയും വരും. പറഞ്ഞു തീര്‍ന്നില്ല.

    ReplyDelete
  29. **സഖി-
    എനിക്ക്‌ സന്തോഷമായി. ഒപ്പം സങ്കടവുമായി. ഇതു വായിച്ച് എന്റെ സുഹൃത്തുക്കള്‍ പിന്നെ ഈ വഴിക്ക് വരില്ലെന്നായിരുന്നു എന്റെ പേടി. ഇന്നലെ രാത്രിയാണ്‌ ഇത് പോസ്റ്റ് ചെയ്തത്. അതു കൊണ്ട് ഉറക്കം തീരെ ശരിയായില്ല. ഇനി ഇന്ന് ഞാന്‍ സമാധാനമായി ഒന്നുറങ്ങട്ടെ. :)
    സഖി തരുന്ന സ്നേഹത്തിനും, പ്രോല്‍‌സാഹനത്തിനും ഒരുപാട് നന്ദി.

    ReplyDelete
  30. **പ്രദീപ്‌ said..." സൂര്യനായി തഴുകി .... അതിന്റെ കോപ്പി അല്ലേ?? സത്യം പറ ."
    അങ്ങിനെ തോന്നിയോ? എങ്കില്‍ വെറും യാദൃശ്ചികം മാത്രം. :) സത്യമായിട്ടും ഞാന്‍ കോപ്പിയടിച്ചതല്ല. :)
    പിറക്കാന്‍ പോകുന്ന മകള്‍ക്കു വേണ്ടി ഇത്രമാത്രം സ്നേഹം കരുതിവെച്ചിരിക്കുന്ന പ്രദീപിന്റെ മകള്‍ ഭാവിയില്‍ എഴുതാന്‍ ഇടയുള്ള കവിത ഇതിനേക്കാള്‍ എത്രയോ ഉദാത്തമായിരിക്കും.
    പിന്നെ ആ വല്യമ്മച്ചി , അപ്പന്‍ , അമ്മ തുടങ്ങിയവരെ കുറിച്ചു ഒക്കെ എഴുതൂ... വായിക്കാനായി ഞാനടക്കം ഇവിടെ എത്ര പേരാണ്‌ കാത്തിരിക്കുന്നത്! :)


    **സിനു-"അപ്പൊ വായാടിയും ഒരു കവിയത്രി ആയി അല്ലെ.."
    ഒരു ദുര്‍ബ്ബല നിമിഷത്തില്‍ അങ്ങിനെയൊരു പാതകം ചെയ്തു പോയി എന്റെ സിനൂ.. ഒന്നും പറയണ്ട. എന്നാലും അത് വായിച്ചപ്പോള്‍ സിനു ഉപ്പച്ചിയെ ഓര്‍ത്തല്ലോ, അതുമതി. സന്തോഷം.

    **സ്വപ്നാടകന്‍-"pakshe ee kavitha..ithorumathiri."
    എഴുന്നേറ്റു നിന്ന് ഞാനും ആ സല്യൂട്ട് സ്വീകരിച്ചിരിക്കുന്നു. :)
    പിന്നെ ആ "കവിത"യുടെ കാര്യമല്ലേയീ പറഞ്ഞത്.... സമ്മതിച്ചു, ഒരു മാതിരിതന്നെ. :)
    അഭിപ്രായത്തിന്‌ നന്ദി സ്വപ്നാ.


    **Hashimܓ
    ഹാഷിം, മനസ്സില്‍ തട്ടുന്ന ഈ പ്രതികരണത്തിന്‌ നന്ദി. ഹാഷിമിന്റെ മറുപടി എന്റെയും കണ്ണ് നനയിപ്പിച്ചു.

    **Radhika Nair-
    അച്ഛനെ ഓര്‍ത്തു അല്ലേ? സന്തോഷം. നമ്മെളെത്തുമ്പോള്‍ ഉറക്കമൊഴിച്ച് കാത്തു നില്‍ക്കാന്‍ അവരില്ലാത്ത ഒരു കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പേടി തോന്നാറുണ്ട്.

    **പട്ടേപ്പാടം റാംജി-"പക്ഷെ അച്ഛനെക്കുറിച്ച് നന്നായെഴുതി, മനസ്സിലാകാവുന്ന വിധത്തില്‍"
    നന്ദി റാംജി. ഈ കുത്തിക്കുറിക്കല്‍ നിങ്ങളുടെ മുന്‍പിലേയ്ക്ക് നീട്ടാന്‍ പേടിയായിരുന്നു. പക്ഷെ ഇപ്പോ സമാധാനമായി. സന്തോഷം.

    ReplyDelete
  31. വായാടീ, കവിത കലക്കി. എല്ലാവരേയും ചിരിപ്പിക്കുന്ന വായാടി ഇത്തവണ കരയിപ്പിച്ചു, അല്ലേ?

    മൂരാച്ചി കണ്ണുരുട്ടിയതല്ല കേട്ടോ. സ്വതവേ ഉണ്ടക്കണ്ണായതുകൊണ്ട് പടം കാണുമ്പോള്‍ വായാടിക്ക് കണ്ണുരുട്ടിയതു പോലെ തോന്നിയെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം.

    ReplyDelete
  32. ഉലക്കകൊണ്ടടിക്കണമെന്നു വ്യക്തമായറിയാമായിരുന്ന അച്ഛൻ മുല്ലവള്ളിയിലൊതുക്കിയതിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാവും.
    ജോണിക്കുട്ടി

    ReplyDelete
  33. ഇന്നലെ ഇത് പോസ്റ്റ്‌ ചെയ്തപ്പോ തുടങ്ങി അഞ്ചാം തവണയാ ഇവിടെ വരുന്നത്.ഓരോ തവണയും വന്നു വായിച്ച് കുറെ ഓര്‍മകളില്‍ മുഴുകി ഇരുന്നിട്ട് കമന്റിടാതെ തിരിച്ചു പോവും.
    ഒരിക്കല്‍ പോലും എന്നെ തല്ലിയിട്ടില്ലാത്ത , വഴക്ക് പറഞ്ഞിട്ടില്ലാത്ത ,എന്‍റെ അച്ഛന്‍......
    പക്ഷെ ഞാന്‍ അച്ഛനോട് പിണക്കത്തിലാണ്.....,രണ്ടു ദിവസമായി സംസാരിച്ചിട്ട്...........ഇന്ന് മൂന്നാം ദിവസം.
    (വേണ്ട ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല, നാട്ടുകാരെല്ലാം വായിക്കുന്നതല്ലേ....... :(

    ReplyDelete
  34. കവിതയുടെ മണവും ഗുണവും ഒന്നും എനിക്കറിയില്ല ,എന്നാലും ആ വരികള്‍ സമ്മാനിച്ച മധുരസ്മരണകള്‍ക്ക് നന്ദി വായാടി.
    ഓരോ വരിയിലും എനിക്ക് ഓര്‍മിക്കാനായി ഒരായിരം കാര്യങ്ങള്‍ ഉണ്ടായിരുന്നു.അതുമതി.

    ReplyDelete
  35. വായാടി ചേച്ചി,
    എന്താണ് പറയേണ്ടത്? എനിക്കും കവിതയോ സാഹിത്യമോ അറിയില്ല. പക്ഷെ ഈ വരികളില്‍ അച്ഛനോടുള്ള ആ ഇഷ്ടം തുളുമ്പി നില്‍ക്കുന്നത് കണ്ടു.. ഞാനും ഒരു പ്രവാസി തന്നെ.. ഇത് എന്റെ തന്നെ വരികള്‍.. നന്ദി..

    ReplyDelete
  36. നല്ല എഴുത്ത്.
    അച്ഛനെ സ്നേഹിക്കുന്ന മക്കൾക്ക് കണ്ണു നിറയും.

    (എന്റെ അച്ഛൻ ഇവിടെയുണ്ട് http://jayandamodaran.blogspot.com/2009/03/blog-post.html)

    ReplyDelete
  37. പ്രദീപ്‌ said..." സൂര്യനായി തഴുകി .... അതിന്റെ കോപ്പി അല്ലേ?? സത്യം പറ ."
    അങ്ങിനെ തോന്നിയോ? എങ്കില്‍ വെറും യാദൃശ്ചികം മാത്രം. :) സത്യമായിട്ടും ഞാന്‍ കോപ്പിയടിച്ചതല്ല. :)
    ശരി "മാടം" ഞാന്‍ വിശ്വസിച്ചു ......... :)

    പിറക്കാന്‍ പോകുന്ന മകള്‍ക്കു വേണ്ടി ഇത്രമാത്രം സ്നേഹം കരുതിവെച്ചിരിക്കുന്ന പ്രദീപിന്റെ മകള്‍ ഭാവിയില്‍ എഴുതാന്‍ ഇടയുള്ള കവിത ഇതിനേക്കാള്‍ എത്രയോ ഉദാത്തമായിരിക്കും.

    വായാടി , എന്നേ വലിച്ചു കീറല്ല് പ്ലീസ് . ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ അറിയാതെ എഴുതിപ്പോയതാ ........... :) :) :) :) :) :) :) :)

    ReplyDelete
  38. വഷളണ്ണാ.............
    ഡോ പ്രതീ, മുറ്റത്തെ അച്ഛനു മണമില്ലെങ്കില്‍ ഒരു perfume വാങ്ങിക്കൊട്‌ :)

    എന്റെ അച്ഛനു പണ്ട് മണമില്ലായിരുന്നു. പ്രായം കൂടുന്തോറും എന്റെ മൂക്ക് നന്നായി. അദ്ദേഹത്തിന് മണം കൂടി വന്നു...
    കാക്കയ്ക്കും തന്നച്ഛന്‍ പൊന്നച്ഛന്‍!
    വഷളണ്ണാ.............. ജീവിച്ചു പോട്ടെ അണ്ണാ .............. ഹ ഹ ഹ

    "When I was a boy of 14, my father was so ignorant I could hardly stand to have the old man around. But when I got to be 21, I was astonished at how much the old man had learned in seven years" -- Mark Twain
    അണ്ണാ ഇതുക്കൂട്ട്‌ ഐറ്റം ഒന്നുമെടുത്ത് അലക്കല്ല് . പ്ലീസ് . ഇതിന്റെ ഒക്കെ അര്‍ത്ഥം ആലോചിച്ചു പിന്നെ ഞാന്‍ തല പുണ്ണാക്കണ്ടേ ? :) :) :) :)

    ReplyDelete
  39. **മൂരാച്ചി-"കവിത കലക്കി."
    കലക്കിയെന്നോ? വിശ്വസിക്കാന്‍ പറ്റുന്നില്ല മൂരാച്ചി. ഒന്നു നുള്ളി നോക്കട്ടെ! മൂരാച്ചിയുടെ വായില്‍ നിന്ന് ആദ്യമായിട്ടാണ്‌ "നന്നായി" എന്ന വാക്ക് കേള്‍ക്കുന്നത്. ഇത് ഞാന്‍ സൂക്ഷിച്ചു വെയ്ക്കും. തീര്‍ച്ച... അഭിപ്രായത്തിന്‌ നന്ദി.

    **ജോണിക്കുട്ടി-
    ഈ മൂഡില്‍ തിരിച്ച് പറയാന്‍ എനിക്ക് വാക്കുകളൊന്നും കിട്ടുന്നില്ല ജോണിക്കുട്ടി. :(
    പുറമേ പരുക്കനാണെങ്കിലും, താങ്കളുടെ മനസ്സു നിറയേ നന്മയുണ്ടെന്നെനിക്കറിയാം. അതുകൊണ്ട് ഈ വായനയ്ക്കും, വരവിനും നന്ദി. ഇനിയും വരണം.


    **കുമാരന്‍-
    എത്ര തിരക്കിനിടയിലും, തുടക്കക്കാരുടെ പോസ്റ്റുകള്‍ വായിച്ച്, രണ്ടു വരി എഴുതാന്‍ സമയം കണ്ടെത്തുന്ന താങ്കളുടെ നല്ല മനസ്സിന്‌ എന്റെ നമോവാകം.

    **ഏകതാര-
    ഈ വരികള്‍ എന്നെ കരയിപ്പിച്ചു. അകലെയാണങ്കിലും എന്റെ മനസ്സിനൊപ്പം സഞ്ചരിക്കുന്ന ഏകതാരയുടെ വാക്കുകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്‌.
    പിന്നെ അച്ഛനോടുള്ള പിണക്കം അധികം നീണ്ടു പോകില്ല, എനിക്കുറപ്പുണ്ട്. ഒരു പക്ഷെ ഇതിനോടകം തീര്‍ന്നു കാണുമെന്ന് വിശ്വസിക്കുന്നു.


    **സുമേഷ്-
    അഭിപ്രായത്തിന്‌ നന്ദി. ദൂരെ ജീവിക്കുമ്പോഴാണ്‌ അച്ചനമ്മമ്മാരുടെ സ്നേഹത്തിന്റെ വില നമ്മള്‍ കൂടുതല്‍ മനസ്സിലാക്കുന്നത്. അല്ലേ?

    **jayanEvoor
    നന്ദി. ജയന്‍ അച്ഛനെകുറിച്ച് എഴുതിയത് തീര്‍ച്ചയായും വായിക്കുന്നതാണ്‌.

    **പ്രദീപ്‌-"വായാടി, എന്നേ വലിച്ചു കീറല്ല് പ്ലീസ്. ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ അറിയാതെ എഴുതിപ്പോയതാ"
    ആണോ? അതുകൊണ്ട് ഞാന്‍ ക്രൂശിക്കുന്നില്ല. :). ദുര്‍ബല നിമിഷത്തില്‍ അറിയാതെ എഴുതിപ്പോയതായിരുന്നുവെങ്കിലും വായിക്കാന്‍ രസമുണ്ടായിരുന്നു. :)

    ReplyDelete
  40. വായാടിയേ.....,
    ഹോ, " അതിനച്ചന്‍ മോളെ അടിചിട്ടില്ലല്ലോ " ഡയലോഗ് മുതല്‍ തുടങ്ങിയതാ ഈ ഒരു.. എന്താ പറയാ....
    നീറ്റലെ.!!!....മനസ്സില് ....കവിതയോ എന്തോ ....എന്തായാലും ഹൃദയത്തില്‍ തോടുന്നുണ്ട്........
    ഞാനും ഇത് പോലൊരെണ്ണം കാച്ചി കോണ്ടിരിക്കുവാ....അടുത്തയാഴ്ച കാണാം ........

    ReplyDelete
  41. വായാടിക്കുട്ടീ, ഞാന്‍ ആദ്യമാണിവിടെ...."എന്റെ അച്ഛന്‍" എന്ന് ജാലകത്തില്‍ കണ്ടപ്പോള്‍ മുതല്‍, സ്നേഹം മാത്രം തന്നു വളര്‍ത്തിയ അച്ഛനെക്കുറിച്ച് ഓര്‍ത്തുപോയി. ഇവിടെ വന്നു അച്ഛനുമായുള്ള ഫോണ സംഭാഷണം മുതല്‍ , കവിതയിലൂടെ എന്റെ അച്ഛനെക്കണ്ട് നിറകണ്ണുകളുമായി ഏറെ നേരമായി ഇവിടെ ഇരിക്കുന്നു...
    ഹാഷിം, സമാന അനുഭവത്തിലേക്ക് ഓര്‍മകള്‍.......ഒന്നും പറയാനാവുന്നില്ല....

    ഇതൊരു പിച്ചും പേയുമായി എനിക്ക് തോന്നിയില്ല ട്ടോ

    ReplyDelete
  42. കവിതയിലെ വാക്കുകളേക്കാൾ അച്ഛന്റെ ആ വാക്കുകളും അതിനു മുമ്പത്തെ മൌനവും തന്നെ മനസ്സിനെ തൊട്ടത് അച്ഛനോർത്തത് എന്തൊക്കെയാവും അല്ലേ

    പക്ഷെ ഇത് - നമ്മെളെത്തുമ്പോള്‍ ഉറക്കമൊഴിച്ച് കാത്തു നില്‍ക്കാന്‍ അവരില്ലാത്ത ഒരു കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പേടി തോന്നാറുണ്ട്.
    ഈ പേടി ഒരിക്കലെങ്കിലൂം എനിക്ക് തോന്നിരുന്നെങ്കിൽ .....
    എന്റെ ഉറക്കത്തെ കൊത്തിയെടുത്ത് പറന്നല്ലൊ വായാടി

    NB: ഈ പോസ്റ്റിനേക്കുറിച്ചും അച്ഛനോട് തീർച്ചയായും പറയണേ കിട്ടിയ കമന്റുകളേ കുറിച്ചും ഒരുപാട് സന്തോഷമാവട്ടെ ആശംസകൾ

    ReplyDelete
  43. വായാടി എല്ലാവരേം സെന്റി അടിപ്പിച്ചു അല്ലേ .ഇനിയിപ്പം കമന്റിലൂടെ സെന്റിയാക്കാന്‍ ഞാനില്ലേ .
    പിന്നെ , ഒന്നേയുള്ളുവെങ്കില്‍
    ഉലക്ക കൊണ്ടു തന്നെ അടിക്കണം .ഇല്ലേല്‍ ദാ ഇതു പോലെ സെന്റിയാക്കിക്കളയും :)

    ReplyDelete
  44. achante ormakal ................

    ReplyDelete
  45. വായാടി, ഈ കവിത എത്ര തവണ വായിച്ചുവെന്നു എനിയ്ക്കുതന്നെ അറിയില്ല .അച്ഛനില്ലാത്ത ഞാന്‍ ഞാനറിയാതെ തന്നെ എന്റെ കണ്ണില്‍ നിന്ന് കണ്ണീര് വന്നുപോയി .... എന്റെ അച്ഛന്‍ മക്കളെ ജീവന് തുല്യം സ്നേഹിയ്ക്കുന്ന എന്റെ അച്ഛന്‍ ഇന്നീ ലോകത്ത് ഇല്ലല്ലോയെന്നോര്‍ത്തു ഒരുപാട് വിഷമിച്ചു . അച്ഛനെക്കുറിച്ച് എത്ര നന്നായിട്ടാണ് തത്തമ്മ എഴുതിയിരിയ്ക്കുന്നത് .നന്നായി എഴുതാന്‍ കഴിവുള്ള ആളാണ് ഈ തത്തമ്മ . ഒരു കാരണവശാലും എഴുതുന്ന ശീലം നിര്‍ത്തരുത് .... സ്നേഹം വാരിക്കോരിയൊഴുക്കുന്ന വായാടിയുടെ ഈ വരികള്‍ വായിച്ചാല്‍ ഏതൊരാളുടെയും കണ്ണ് നനഞ്ഞുപോകും ........

    ReplyDelete
  46. വായാടിയുടെ അച്ഛന് ദീര്‍ഖായുസ്സും ആയുരാരോഗ്യസൗഖ്യ്വും ഉണ്ടാവട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുന്നു .

    ReplyDelete
  47. **Readers Dais-"ഞാനും ഇത് പോലൊരെണ്ണം കാച്ചി കോണ്ടിരിക്കുവാ....അടുത്തയാഴ്ച കാണാം"
    താങ്ക്‌സ് നിര്‍മ്മല്‍. വായിക്കാനായി അടുത്തയാഴ്ച അവിടെ എത്തിയിരിക്കും. :)

    **കുഞ്ഞൂസ്സ്-"ഇതൊരു പിച്ചും പേയുമായി എനിക്ക് തോന്നിയില്ല ട്ടോ"
    അത് ആദ്യമായിട്ട് വന്നതു കൊണ്ട് തോന്നുന്നതാണ്‌. കുറച്ചു കഴിയുമ്പോള്‍ താനേ മനസ്സിലായിക്കോളും.... :)
    എന്റെ ബ്ലോഗ് വരെ വരാന്‍ തോന്നിയതിന്‌ ഒരുപാട് നന്ദി. അതുകൊണ്ടല്ലേ ഇങ്ങിനെയൊരു സൗഹൃദം എനിക്ക് ലഭിച്ചത്. പുതിയ കൂട്ടുകാരിക്ക് എന്റെ മനസ്സിലേയ്ക്കും സ്വാഗതം.


    **vinus-"ഈ പോസ്റ്റിനേക്കുറിച്ചും അച്ഛനോട് തീർച്ചയായും പറയണേ കിട്ടിയ കമന്റുകളേ കുറിച്ചും ഒരുപാട് സന്തോഷമാവട്ടെ ആശംസകൾ"
    ഉം..പറഞ്ഞു, പറഞ്ഞു. വലിയ സെലിബ്രിറ്റിയായിട്ടിരിക്കയാണ്‌! :)
    പിച്ചും പേയിലേയ്ക്കും വിനു ആദ്യമായിട്ടല്ലേ വന്നത്? സ്വാഗതം. ഇനിയും വരണം.


    **ജീവി കരിവെള്ളൂര്‍ said-"ഒന്നേയുള്ളുവെങ്കില്‍ ഉലക്ക കൊണ്ടു തന്നെ അടിക്കണം .ഇല്ലേല്‍ ദാ ഇതു പോലെ സെന്റിയാക്കിക്കളയും" :)
    മനപൂര്‍‌വ്വം സെന്റിയായതോ, ആക്കിയതോ അല്ല ജീവി. അങ്ങിനെ അറിയാതെ സംഭവിച്ചു പോയതാണ്‌.
    വന്നതില്‍ ഒരുപാട് സന്തോഷം.


    **MyDreams-"achante ormakal"
    അതു തന്നെ. അച്ഛന്റെ ഓര്‍മ്മകള്‍...ആ ഓര്‍മ്മകളിലൂടെ ഒന്ന് സഞ്ചരിച്ചു. അത്രമാത്രം.....
    താങ്ക്‌സ്.


    **pinky-
    ഇതൊന്നും ഞാന്‍ മനപ്പൂര്‍‌വ്വം ചെയ്തതല്ല. അച്ഛനെക്കുറിച്ച് മനസ്സില്‍ തോന്നിയത് കുത്തിക്കുറിച്ചെന്നു മാത്രം. സത്യത്തില്‍ ഇത് എന്റെ മനസ്സാണ്‌. പൂര്‍ണ്ണമായും സത്യസന്ധം.
    പിങ്കിയുടെ അച്ഛന്റെ വേര്‍പാടില്‍ ഞാനും കൂടെ വിഷമിക്കുന്നു. എനിക്കു തരുന്ന ഈ സ്നേഹത്തിന്‌ എന്താണ്‌ ഞാന്‍ നിങ്ങളോട് പറയേണ്ടത് എന്നെനിക്കറിയില്ല. എനിക്ക് വാക്കുകള്‍ കിട്ടാതെ വരുന്നു. ഈ ബ്ലോഗ് തുടങ്ങിയതില്‍ ഞാനിപ്പോള്‍ സന്തോഷിക്കുന്നു. ലോകത്തിന്റെ പലഭാഗത്തുമുള്ള ആളുകളുമായി സൗഹൃദം പങ്കുവെയ്ക്കാന്‍ കഴിയുന്നത് എത്ര ഭാഗ്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. നന്ദി സുഹൃത്തേ.
    പിന്നെ പിങ്കിയുടെ ആശംസകള്‍ തീര്‍ച്ചയായും അച്ഛനോട് പറയുന്നതാണ്‌.

    ReplyDelete
  48. മൈ ഡിയര്‍ വായാടി, വയാടിയുടെ ബ്ലോഗ്ഗ്കുകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ബ്ലോഗ്ഗ് ഇത് തന്ന്നെ. ഇറ്റ്‌ ഈസ്‌ എ reflection and recognition of your true love to your dear Achen. കവിത എഴുതുവാന്‍ അറിയില്ല എന്ന് പറഞ്ഞ ആള്‍ എന്ത് മനോഹരം ആയിട്ടാണ് എഴുതിരിക്കുന്നത്. Very good Job. Bravo. I am sure your Achen will be so proud of you.

    ReplyDelete
  49. ഇവിടെ കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം

    ReplyDelete
  50. manassil thotta varikal..nannnayi vayadi.. :)

    ReplyDelete
  51. വെരി touching !!!!

    "സാഹിത്യഗുണമില്ലെന്ന്" man...who said so ??? it is kind of direct from heart :) loved it !!!

    give our regards to ur dad !!!!!

    ReplyDelete
  52. വായാടി.... പറയാതെ യാത്ര പോയ അച്ഛനെ ഓര്‍മിപ്പിച്ചു ... നന്ദി... പക്ഷെ കവിതകളേക്കാള്‍ നന്നായി എഴുതിയത് ഓര്‍മക്കുറിപ്പാണ് (വിമര്‍ശനം അല്ല ട്ടോ ) ഇനിയും എഴുതുക..എന്റെ ബ്ലോഗില്‍ ഇനിം വരുമല്ലോ....

    ReplyDelete
  53. കവിതയേക്കാൾ തീവ്രമായത് ആ ഫോൺ സംഭാഷണമാണെന്നു തോന്നി.
    സ്നേഹത്തെക്കുറിച്ച് എത്ര എഴുതിയാലും മടുക്കില്ല.അത്രമാത്രം ആകർഷണീയമാണ് സ്നേഹം.
    അത് സമൃദ്ധമായി ലഭിച്ചവരും ലഭിയ്ക്കുന്നവരും ഭാഗ്യം ചെയ്തവർ.എന്തുകൊണ്ടെന്നാൽ നല്ല ഓർമ്മകൾ അവർക്കുള്ളതാകുന്നു.
    അഭിനന്ദനങ്ങൾ, വായാടി.
    ഇനിയും എഴുതു.

    ReplyDelete
  54. It is a blessing to touch the heart and mind of several people alike. Dear Vayady you have achieved it with few lines of poem which you dedicated to all parents. You are a blessed person. More blessed are your parents, Your husband is Luckiest and fortunate are your children. More than that your friendship is cherishing for all your followers. I wish you Happy Mothers day in advance.

    ReplyDelete
  55. **കാഞ്ചി-
    വായനയ്ക്കും, നല്ല വാക്കുകള്‍ക്കും നന്ദി. ഈ പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഇനിയും ഇതുപോലെ പ്രോല്‍സാഹിപ്പിക്കുക.

    **Sapna Anu B.George-
    എനിക്കും സന്തോഷം. ഇനിയും വരണം.

    **ചേച്ചിപ്പെണ്ണ്-
    ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. വന്നതില്‍ സന്തോഷം.

    **Diya-
    താങ്ക്‌സ് ദിയ. ഈ തിരക്കിനിടയിലും വന്നല്ലോ. :)

    ReplyDelete
  56. **Captain Haddock-
    ക്യാപ്‌റ്റാ, മനസ്സില്‍ തട്ടി പറയുന്ന ഈ നല്ല വാക്കുകള്‍ക്ക് എങ്ങിനെയാണ്‌ നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല.

    **സ്നേഹപൂര്‍വ്വം ശ്യാമ-
    പുതിയ കൂട്ടുകാരിയായി വന്ന ശ്യാമയ്ക്ക് സ്വാഗതം. സൃഷ്ടിപരമായ വിമര്‍ശനം എനിക്കിഷ്ടമാണ്‌. അത്‌ തെറ്റുകള്‍ തിരുത്താന്‍ എന്നെ സഹായിക്കും. അതുകൊണ്ട് മനസ്സില്‍ തോന്നുന്നത് പറയാന്‍ മടിക്കേണ്ട. ഇനിയും കാണാം :)

    **Echmukutty-
    എച്ചുമുക്കുട്ടിയുടെ സാന്നിധ്യം എന്റെ ഓരോ പോസ്റ്റിലും ഞാന്‍ ആഗ്രഹിക്കുന്നതാണ്‌. ആ വാക്കുകള്‍ എനിക്ക് സന്തോഷം നല്‍കുന്നു.

    ReplyDelete
  57. വായാടിയെ, ഞാന്‍ വീണ്ടും വന്നു. പക്ഷെ ഭയങ്കര തിരക്ക്. തത്തമ്മകൂട്ടിലേക്ക് കയറാന്‍ പറ്റുന്നില്ല. എങ്കിലും ഒരു വരി പറഞ്ഞിട്ട് പോകാമെന്ന് കരുതി. എല്ലാ നന്മകളും നേരുന്നു.

    “Certain is it that there is no kind of affection so purely angelic as of a father to a daughter. In love to our wives there is desire; to our sons, ambition; but to our daughters there is something which there are no words to express.”
    Joseph Addison

    ReplyDelete
  58. വായാടി, നന്നായിട്ടുണ്ട്.ഇഷ്ടപ്പെട്ടു.:)

    ReplyDelete
  59. വളരെ ടച്ചിംഗ്.....കവിതാഗുണം പോട്ടെ...അതില്‍ തുടിച്ചു നില്‍ക്കുന്ന സ്‌നേഹമില്ലേ അതു മതി ബ്ലോഗുലകത്ത്...കവിതാമത്സരത്തിനൊന്നും പോണില്ലല്ലോ.....ഞാനും പലപ്പോഴും കരുതിയിട്ടുണ്ട് എന്റെ റോള്‍ മോഡലായിരുന്ന അച്ഛന്‍, ഞാന്‍ സാഹിത്യകാരിയായിക്കാണാന്‍ ആഗ്രഹിച്ച അമ്മ, ഇവരെയൊക്കെപ്പറ്റി എഴുതണമെന്ന്....പക്ഷേ അതൊക്കെ എന്റെ സ്വകാര്യം, മറ്റുള്ളവര്‍ക്ക് ബോറാവില്ലേ എന്നൊക്കെ ചിന്തിക്കുമ്പോള്‍ വേണ്ട എന്നു വയ്ക്കും. ആരെങ്കിലും എഴുതുന്നതു കാണുമ്പോള്‍ പിന്നെയും എഴുതാന്‍ തോന്നും....തറവാടിയുടെ ഒരു പോസ്റ്റ് വായിച്ചപ്പോഴും തോന്നി എഴുതണമെന്ന്.

    വഷളന്റെ കമന്റ് 'ക്ഷ ' പിടിച്ചു കേട്ടോ.....

    oh, forgot one point...to me the narration was more touching than the poem.

    ReplyDelete
  60. **Shahana-
    ഇഷ്ടമായിയെന്നറിഞ്ഞതില്‍ സന്തോഷം. വന്നതിലും, അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്, കേട്ടോ.

    **സഖി-"വായാടിയെ, ഞാന്‍ വീണ്ടും വന്നു. പക്ഷെ ഭയങ്കര തിരക്ക്."
    ചുമ്മാ അതുമിതും പറഞ്ഞ് മനുഷ്യനെ ആശിപ്പിക്കല്ല്ലേ സഖി!! :)

    **nunachi sundari-
    എവിടെയായിരുന്നു? എന്തേ കണ്ടില്ലല്ലോ എന്ന് ഓര്‍‌ത്തിരുന്നു. വന്നതില്‍ ഒരുപാട് സന്തോഷം. ഇനിയും വരണം.

    **maithreyi-".പക്ഷേ അതൊക്കെ എന്റെ സ്വകാര്യം, മറ്റുള്ളവര്‍ക്ക് ബോറാവില്ലേ എന്നൊക്കെ ചിന്തിക്കുമ്പോള്‍ വേണ്ട എന്നു വയ്ക്കും."
    ആരു പറഞ്ഞു അതൊക്കെ ബോറാവുമെന്ന്? ഒരിക്കലുമില്ല. അച്ഛനമ്മമാരെക്കുറിച്ച് എത്ര പറഞ്ഞാലും, വായിച്ചാലും മടുപ്പു തോന്നില്ല. അതുകൊണ്ട് എത്രയും വേഗം എഴുതി തുടങ്ങുക.
    വായനയ്ക്കും, അഭിപ്രായത്തിനും നന്ദി.

    ReplyDelete
  61. ഒരുപാടിഷ്ടമായി...കവിതയാണെന്നു വിചാരിച്ചാ വായിച്ചത് . ഇപ്പോഴും ആ വിചാരത്തിന് മാറ്റം വന്നിട്ടില്ല ...

    ReplyDelete
  62. ethoru makalum ezhuthaan aagrahikkum ingane.oththiri ishtamaayi.ente achchane ormma vannu ithu vaayichchappo.:)

    ReplyDelete
  63. വായാടി..വന്നിട്ട് കുറേ കാലം ആയി....സോറി..ഇച്ചിരി ബിസി ആയിരുന്നു. കവിത മനോഹരം ആയിട്ടുണ്ട്. മനോഹരം എന്ന് പറഞ്ഞാല്‍ പോര..അതിമനോഹരം. എന്തായാലും ഇനി മനുഷ്യ ജനങ്ങളെ കരയിപ്പിക്കാതെ..അടുത്ത പോസ്റ്റ്‌ ഒരു തമാശ കഥ ആയിക്കോട്ടെ മാഷേ :)

    ReplyDelete
  64. വായാടി, എന്തോ ഒരു ബ്ലോക്ക്‌.!.അതാ ഒരു മൌനം!:).വരാന്‍ താമസിച്ചതും അത് കൊണ്ടാണ്.

    ReplyDelete
  65. **Raveena Raveendran-"ഒരുപാടിഷ്ടമായി...കവിതയാണെന്നു വിചാരിച്ചാ വായിച്ചത്'
    ശരിക്കും!!!! ഇനി ഇതു കേട്ടിട്ട് 'കവിതയ്ക്ക്' നാണാക്കേടാവ്യോ?:) സ്കൂള്‍ യുവജനോത്സവത്തില്‍-മലയാളം കവിതാരചനയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ആള്‍ അല്ലേ എനിക്കീ ക്രെഡിറ്റ് തന്നത്. സന്തോഷം. :)

    **sayanora-
    ഇഷ്ടപ്പെട്ടു എന്ന് കേള്‍ക്കാന്‍ ഒരു സുഖമുണ്ട്. നമുക്കിനിയും കാണാം. :)

    **വിമല്‍ കുമാര്‍ said"മനോഹരം എന്ന് പറഞ്ഞാല്‍ പോര..അതിമനോഹരം."
    പിന്നെ ഈ കുത്തിക്കുറിക്കലിനെ "അതിമനോഹരം" എന്ന് പറഞ്ഞ്‌ കളിയാക്കരുത്.:) ഈ പറഞ്ഞത് ബൂലോകത്തെ കവികള്‍ കേള്‍ക്കണ്ട. ഇതോടെ അവര്‍ എഴുത്ത് നിര്‍ത്തും. തിരക്കിനിടയിലും വന്ന് വായിച്ചതില്‍ സന്തോഷം.

    **nunachi sundari said-"വായാടി, എന്തോ ഒരു ബ്ലോക്ക്‌.!"
    ഒരു ബ്ലോക്കും വേണ്ടാ...നമുക്ക് അടിച്ചു പൊളിക്കാം. :)

    ReplyDelete
  66. വായാടി,.................................................

    ReplyDelete
  67. കൊള്ളാം ആര് പറഞ്ഞു കവിത ഇല്ലെന്നു.. കിടു ആയിട്ടുണ്ട്‌..
    ഇതുപോലെ അമ്മയെ പറ്റി എകതാര എഴുതിയത് വായിച്ചരുന്നോ? അപ്പൊ നമുക്ക് അച്ഛന്റെയും അമ്മയുടെയും കവിതകള്‍ ആയി...
    നന്ദി..

    ReplyDelete
  68. ആശാനേ.. ഈ നല്ല വാക്കുകള്‍ക്കും, വരവിനും ഒരുപാടൊരുപാട് നന്ദി. ഏകതാരയുടെ കവിത മുന്‍പ് വായിച്ചിട്ടുണ്ട്. ഇന്ന് ആശാന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ വീണ്ടും പോയി വായിച്ചു. പിന്നെ ആ സുമേഷിനേയും, ജയന്തിയേയും ശരിയാക്കിയിട്ടുണ്ട്. ‍ :) :)

    ReplyDelete
  69. വായാടി...ബ്ലോക്ക്‌ മാറി എന്ന് തോന്നുന്നു.പിന്നെ നമ്മുടെ "ഓര്‍മയില്‍ കാടുള്ള മൃഗം............"-ന്റെ പിറന്നാള്‍ ഈ കാലയളവില്‍ എപ്പോഴോ ആണ്..സണ്‍ സൈന്‍ വെച്ച് കണ്ടു പിടിച്ചതാ..ട്രീറ്റ്‌ തരാതെ വിടരുത് കേട്ടോ..:).ഇതറിഞ്ഞാല്‍ കാട്ടിലേക്ക് മുങ്ങുമോ എന്നൊരു ഡൌട്ട്!!:)

    ReplyDelete
  70. ഫോളോ ചെയ്യല് എങ്ങനെയാണ് ശരിയാക്കിയത്...?ഇപ്പോഴും ഫോളോ ചെയ്യാന് പറ്റുന്നില്ല എന്നു സുഹൃത്തുക്കള് പറയുന്നു.മറുപടി എഴുതണേ

    ReplyDelete
  71. നമസ്കാരം.

    ഒരതിഥി ഉണ്ട്.

    ഏയ് ഒന്നും വേണ്ട ചായയൊ വേണ്ടന്നേയ് നിര്‍ബന്ധിക്കരുത് പ്ലീസ്.അല്ല അതല്ല കവിത വായിച്ചപ്പോള്‍ തന്നെ ഒരു ചായ കുടിച്ച സുഖമായി അതുകൊണ്ടാ.

    ഭാവുകങ്ങള്‍




    കൊഴിയും ജീവിത നിമിഷം മുഴുവനുമലയാനായിട്ടജ്ച്ചന്‍
    ആത്മസുഖങ്ങളടുക്കളയാക്കിയ അമ്പിളിപോലെയൊരമ്മ
    അറിവിന്‍ പോരുളാണജ്ചനെനിക്കെന്‍ അമ്മയുഷസ്സായെന്നും
    അരുകിലിരിക്കും സ്നേഹപൂമണമെന്നേതഴുകി നടക്കും
    സുഖകര മകരന്ദം പോല്‍ പാടും സൌമിനിയായോരവളെ
    കളിയായിട്ടൊരു വാക്കാല്‍ പോലും നോവിപ്പതിനിവനാമൊ?

    ReplyDelete
  72. വായാടി ...... അപ്രതീക്ഷിതമായാണ് ഞാനീ ബ്ലോഗില്‍ എത്തിയത്.....
    (കടപ്പാട് : ചാനല്‍ അഭിമുഖങ്ങളില്‍ ഇതേ വാചകം പറയുന്ന നടിമാരോട്, എത്ര കയറി നിരങ്ങിയിട്ടാ എത്തിയതെന്ന് നമുക്കരിഞ്ഞൂടെ )
    തത്തമ്മ ഈ ബ്ലോഗിന്റെ ഐശ്വര്യം എന്നാ വാക്കാ എന്നെ സ്വാഗതം ചെയ്തത്... പിന്നെ ഒരു ഊളിയിടലായിരുന്നു... ഒരോട്ട പ്രതക്ഷിണം ...... എല്ലയിടതുമെതാനായില്ല......
    കമെന്റുകളിലൂടെ പോയപ്പോള്‍ തന്നെ മനസിലായി വായാടി സ്റാര്‍ ആണെന്ന്..... എന്തെ മുംബെത്തിയില്ല എന്ന് തോന്നിപ്പോയി. അതിനു ഞാനുമെതിയിട്ടു കഷ്ട്ടി രണ്ടു മൂന്നഴ്ച്ചയെ ആയുല്ലുട്ടോ.
    ഒരുപാട് വായിക്കാനുണ്ട്.. കുറേശെയായി കാണാം ഇനി... പുറകെയുണ്ട്‌ ഞാന്‍.. വിടുന്നില്ല... (പൂവാലനല്ല ട്ടോ)

    ReplyDelete
  73. മറക്കാന്‍ കഴിയുമോ നിങ്ങള്‍ക്കീ ഭൂമിയെ?
    എങ്കില്‍ മറക്കാം ജന്മം തന്നവരെ.
    മറക്കുമോ നിങ്ങള്‍ നെഞ്ചില്‍ പിടയ്ക്കും ശ്വാസത്തെ?
    എങ്കില്‍ തുടയ്ക്കാം
    ജന്മത്തിന്‍ കാരണങ്ങളെ.
    കളയുമോ നിങ്ങള്‍ പിന്തുടര്‍ച്ചകളെ?
    എങ്കില്‍ തകര്‍ക്കാം
    നിലനില്പിന്റെ പൊക്കിള്‍കൊടികളെ.
    മറന്നില്ലല്ലോ വായാടീ, നീയിതൊന്നും.
    നന്ദി, സ്നേഹത്തിന്റെ താപനില ഉയര്‍ത്തിയതിന്.

    ReplyDelete
  74. **nunachi sundari said-"വായാടി...ബ്ലോക്ക്‌ മാറി എന്ന് തോന്നുന്നു"
    ഹാവൂ! ഇപ്പഴാ ഒരാശ്വാസമായത്.. :)
    അപ്പോള്‍ നമുക്ക് നാളെ കാണാം. :)


    **റോസാപ്പൂക്കള്‍ said-"ഫോളോ ചെയ്യല് എങ്ങനെയാണ് ശരിയാക്കിയത്..."
    ഒന്നും പറയണ്ട റോസേ.. അന്നെങ്ങിനെയൊക്കെയോ ശരിയായി. ഇപ്പോള്‍ ഒരു പിടിയുമില്ല.

    **അരുണ്‍ കായംകുളം-
    ഈ വരവിന്‌ നന്ദി. സന്തോഷം.

    **കൃഷ്ണഭദ്ര said- "പിന്നെ കവിത വായിച്ചപ്പോള്‍ ചായ കുടിച്ച സുഖം."
    എനിക്കത്ര വിശ്വാസം പോരാ.. :)
    വരവിനും, അഭിപ്രായത്തിനും നന്ദി. പരിചയപ്പെട്ടതില്‍ സന്തോഷം. താങ്കളുടെ കവിത നന്നായിരുന്നു. ഇനിയും കാണാം.


    **SULFI said- "മനസിലായി വായാടി സ്റാര്‍ ആണെന്ന്."
    അയ്യോ! സ്റ്റാറൊന്നുമല്ലാട്ടോ.. ബൂലോക സുഹൃത്തുക്കളുടെ സ്നേഹവും, പ്രോല്‍സാഹനവും കൊണ്ട് ഇങ്ങിനെ ജീവിച്ചു പോകുന്നു. (വിനയം..വിനയം) :)
    "Better be late than never" എന്നല്ലേ? അപ്രതീക്ഷിതമായിട്ടാണെങ്കിലും പരിചയപ്പെടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം.


    **എന്‍.ബി.സുരേഷ്-
    നിമിഷ കവിത നന്നായിരുന്നു. ഈ കുത്തിക്കുറിക്കല്‍ വായിച്ചതിന്‌ പ്രത്യേക നന്ദി. :)

    *ഒഴാക്കന്‍-"സെന്റി വായാടി :(
    പോട്ടെ, ആദ്യമായിട്ടല്ലേ സെന്റിയായത്. നാളെ പുതിയ പോസ്റ്റിട്ട് ക്ഷീണം തീര്‍ക്കാം. :)

    ReplyDelete
  75. സ്നേഹം വഴിഞ്ഞൊഴുകുന്ന വാക്കുകള്‍,സുകൃതം ചെയ്തോരച്ഛനും..നന്ദി

    ReplyDelete
  76. **krishnakumar-
    ഒരുപാടൊരുപാട് സന്തോഷം.:)

    ReplyDelete
  77. അച്ഛനെ ഇതെങ്ങാനും വായിച്ചു കേള്‍പ്പിക്കല്ലേ...
    ;)

    ReplyDelete
  78. **അളിയന്‍ = Alien-
    ഈ പേരു പറഞ്ഞ് വീണ്ടും ഞാനൊരു സെന്റി പോസ്റ്റിട്ടാലോയെന്ന് പേടിച്ചിട്ടല്ലേ വായിച്ച് കേള്‍പ്പിക്കണ്ട എന്ന് പറഞ്ഞത്. പേടിക്കണ്ട. വായിച്ചു കേള്‍പ്പിച്ചു. വലിയ സന്തോഷമായി. ജീവിതത്തില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു ഒരു കവിത കേള്‍ക്കുന്നത്!! മകള്‍ ജൂനിയര്‍ സുഗതകുമാരിയാണെന്നാ വിചാരം!! ഹഹഹ.

    ReplyDelete
  79. vayady chechide achane pole enikyum vakukal illia... evideyo oru neetal maathram....

    ReplyDelete
  80. makalkkennum achanot aradhanayuntaakum. achante nenchilum makal angane thanne. orupakshe njaan achane kurichoru kavithayezhuthiyaal athilithramathram sneham thulumbukayilla.

    kavitha thutarnnum ezhuthu vayati. gadyaththilezhuthiyaal kuututhal swaathanthryam kittum.

    ReplyDelete
  81. **ഭാനു കളരിക്കല്‍-
    ശരിയാണ്‌. പെണ്‍കുട്ടികള്‍ക്ക് പൊതുവെ അച്ഛന്മാരോടായിരിക്കും കൂടുതല്‍ സ്നേഹം. പ്രോല്‍സാഹനത്തിന്‌
    നന്ദി. മനസ്സില്‍ കവിതയുണ്ട്. കവിത ആസ്വദിക്കാനും പറ്റും. പക്ഷെ എഴുതാനുള്ള ധൈര്യം പോരാ. ഭാവിയില്‍ ശ്രമിക്കാം..

    ReplyDelete
  82. എനിക്കിഷ്ടമായി ആച്ഛനേയും മകളേയും..

    ReplyDelete
  83. ഏതു തിരക്കിലും തിരിച്ചറിയും ഞാനാ
    നരച്ചമുടിയും, ശുഷ്കിച്ച കരങ്ങളും
    സ്നേഹവാത്സല്യങ്ങള്‍ തുളുമ്പുമാ മിഴികളും...

    പ്രിയ വായാടി- ഇതെഴുതിയപ്പോള്‍ മിഴികള്‍ നിറഞ്ഞിട്ടുണ്ടാകുമെന്നു എനിക്കറിയാം. ഈ വരികളിലുണ്ട് മകള്‍ക്ക് അച്ഛനോടുള്ള നിര്‍മ്മല സ്നേഹത്തിന്‍റെ ആഴവും പരപ്പും. ഹൃദയം നിറഞ്ഞൊഴുകുന്ന പിതൃസ്നേഹം കവിതയായപ്പോള്‍ വരികളുടെ സൌന്ദര്യത്തെക്കാളുപരി അതൊരു സ്നേഹോപഹാരമായി. പ്രിയപ്പെട്ട അച്ഛന് ദൈവം ദീര്‍ഘായുസ്സ് നല്‍കട്ടെ. എന്റെ സ്നേഹാന്വേഷണങ്ങള്‍.

    ReplyDelete
  84. **Akbar-
    സത്യം പറയട്ടെ, ആ വരികള്‍ എഴുതിയപ്പോള്‍ കരഞ്ഞുപോയി. കാരണം എന്ത് അസുഖമുണ്ടെങ്കിലും എയര്‍‌പോര്‍ട്ടില്‍ വരണ്ട എന്ന് പറഞ്ഞാല്‍ അച്ഛന്‍ കേള്‍ക്കില്ല. അച്ഛന്‍ ഇല്ലാത്ത ഒരുകാലം ഓര്‍ക്കാന്‍ കൂടി ഭയം തോന്നുന്നു. അച്ഛനെന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് വല്ല ഡിപ്രഷനും വരുമോയെന്ന്‌ എനിക്ക് പേടിയുണ്ട്‌.

    അക്‌ബറിന്റെ കമന്റ് വായിച്ചപ്പോള്‍ എനിക്ക് സങ്കടം വന്നു. നന്ദിയുണ്ട് കേട്ടോ. എന്റെ മനസ്സ് കാണുന്ന കുറച്ച് സുഹൃത്തുകള്‍ ബൂലോകത്തുണ്ടല്ലോ.

    ReplyDelete
  85. വായാടി എന്നും എല്ലാവരെയും ചിരിപ്പിച്ചിട്ടെ ഒള്ളൂ ..പക്ഷെ ഇവിടെ ശരിക്കും കണ്ണു നനയിപ്പിച്ചു ...തുടക്കത്തിലേ വിവരണം മുതല്‍ കവിതയിലെ അവസാന വരി വരെ ....അമ്മയെ കുറിച്ച് പല കവിതകളും[എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല;എന്നാലും ] എഴുത്യിട്ടുണ്ട് ..പക്ഷെ അച്ഛനെ കുറിച്ച് ഒന്ന് പോലും പറ്റിയില്ല ...കാരണം അച്ഛന്‍ എന്നും പ്രവാസി ആയിരുന്നു ...എല്ലാ വര്‍ഷവും നിറയെ സമ്മാനങ്ങളും മധുരവും അത്തറും ഒക്കെ യായി മാനത് നിന്നു ഭുമിയിലേക്ക് പറന്നിറങ്ങുന്ന ഒരു അപരിചിതന്‍ ...അന്നൊക്കെ അങ്ങ് ആകാശത്താ ഈ ഗള്‍ഫ്‌ എന്ന് വിശ്വസിച്ചിരുന്നു ഞാന്‍ ..കാരണം അങ്ങോട്ട്‌ വിമാനം പപ്പയെ കൊണ്ട് മറക്കും ....അഞ്ചാം തരം വരെ ഞാന്‍ പപ്പയെ പപ്പാ എന്ന് വിളിച്ചില്ല ...എനിക്ക് പേടിയായിരുന്നു ...ഒരു മാസമോ കുറച്ചോ നില്‍ക്കുന്ന പപ്പയുമായി അടുത്തു ഇടപെഴുകുമോബോഴെക്കും ആള് വീണ്ടും മറു ഭുമി ലക്‌ഷ്യം വച്ച് പറന്നു നീങ്ങും ....സത്യത്തില്‍ അച്ഛന്‍ മാരുടെ ജീവിത നാളുകള്‍ നമ്മള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരിക്കലും എഴുതി പാടി കേള്‍പ്പിക്കാത്ത മൌന കവിതയും കഥയും നോവലും ഒക്കെയാണ് അല്ലെ ?...ഒത്തിരി നല്ല വരികള്‍ ...

    ReplyDelete
  86. **ആദില-
    ആദില...എനിക്ക് ഈ വാക്കുകള്‍ ഒരുപാട് സന്തോഷവും ഒപ്പം കുറച്ച് സങ്കടവും തരുന്നു. ആദില പപ്പയെകുറിച്ച് എഴുതിയത് വായിച്ചപ്പോഴാണ്‌ സങ്കടം വന്നത്. പിന്നെ സന്തോഷം തോന്നിയത് എന്തിനാണെന്ന് പറയട്ടെ?
    ആദിലയെ പല ബ്ലോഗിലും കാണാറുണ്ട്. എന്നിട്ടും ഇവിടെ
    എന്തേ വരാത്തത് എന്ന് കരുതിയിട്ടുണ്ട്. ചിലപ്പോള്‍ ഞാനെഴുതുന്നത് ഇഷ്ടമല്ലായിരിക്കും എന്ന് വിചാരിച്ചു. ഇപ്പോള്‍ വന്നില്ലേ?എന്നിട്ട് എത്ര നല്ല വാക്കുകള്‍ പറഞ്ഞു . ഒരുപാട് സന്തോഷം.
    ആദിലയുടെ പഴയ ഒരു പോസ്റ്റ് വായിച്ച് ഞാനൊരു കമന്റ് എഴുതിവെച്ചിരുന്നു. എന്തോ അതന്ന്‌ പോസ്റ്റ് ചെയ്യാന്‍ തോന്നിയില്ല. അത് ഇന്ന് പോസ്റ്റ് ചെയ്യാട്ടോ.

    ReplyDelete
  87. ****ആദില-
    ആദില..പുതിയ പോസ്റ്റിന്‌ എങ്ങിനെയാണ്‌ കമന്റ് ഇടുക? കമന്റ് ബോക്സ് കാണുന്നില്ലല്ലോ..?

    ReplyDelete
  88. "ആദിലയെ പല ബ്ലോഗിലും കാണാറുണ്ട്. എന്നിട്ടും ഇവിടെ
    എന്തേ വരാത്തത് എന്ന് കരുതിയിട്ടുണ്ട്. ചിലപ്പോള്‍ ഞാനെഴുതുന്നത് ഇഷ്ടമല്ലായിരിക്കും എന്ന് വിചാരിച്ചു. "അയ്യോ അങ്ങിനെ യൊന്നും ഇല്ല ...പരിഭവം ഇല്ലല്ലോ ഇപ്പോള്‍ ...മനപ്പുര്‍വ്വം അല്ല വായാടി ....വായിക്കാറുണ്ട് ..പിന്നെ കമന്റാം ന്നു കരുതി പോകും ..പിന്നെ മറക്കും ....വായാടി തത്തമ്മയെ പോലെ ചിറകില്ലല്ലോ എല്ലാടത്തും പാറി നടക്കാന്‍ ... " ആദിലയുടെ പഴയ ഒരു പോസ്റ്റ് വായിച്ച് ഞാനൊരു കമന്റ് എഴുതിവെച്ചിരുന്നു. എന്തോ അതന്ന്‌ പോസ്റ്റ് ചെയ്യാന്‍ തോന്നിയില്ല." സാരല്യ പോട്ടെ ..അതൊന്നും വിഷയം ഇല്ല ..പിന്നെ Opportunities never repeats എന്നല്ലേ ..ചുമ്മാ പറഞ്ഞതാ ..വിഷമം വേണ്ട ....ഇടയ്ക്കു പാറി അത് വഴി വന്നു വല്ലതും കൊത്തി തിന്ന് പൊകൂ :D
    സ്നേഹത്തോടെ ..പിന്നെ ടീച്ചറോട്‌ പറയണ്ട ...എന്‍റെ വോട്ടു ഞാന്‍ വായാടിക്കാ കുത്തിയെ..സുന്ദരന്‍ സുല്ഫിയും മറ്റും അറിയണ്ട ..രഹസ്യം ആണ് ,..അപ്പൊ ശരി ഇനിയും വരാം ..വീണ്ടും സന്ധിക്കും വരെ വണക്കം [:D ]

    ReplyDelete
  89. **ആദില-
    ആദിലയുടെ പ്രൊഫൈല്‍ കണ്ടു. വായിച്ചു. എന്തായാലും ആദിലക്കുവേണ്ടി ഒരുക്കിയ എന്റെ സ്നേഹസമ്മാനം ഞാന്‍ നമ്മുടെ ഇംഗ്ലീഷ് ക്ലാസ്സില്‍ പോസ്റ്റ് ചെയ്തു. സന്തോഷത്തോടെ സ്വീകരിക്കുമല്ലോ.

    പിന്നെ എനിക്ക് മനസ്സിലായിരുന്നു ആദില എന്റെ ബാലറ്റ് പേപ്പറിലാണ്‌ കുത്തിയതെന്ന്. എങ്ങിനെയാണ്‌ മനസ്സിലായത് എന്ന് ചോദിക്കരുത്. എങ്ങിനെയോ ആ വാക്കുകളില്‍ നിന്ന് മനസ്സിലായി. താങ്ക്‌യൂ..:)

    ReplyDelete
  90. എന്‍റെ വായാടി ഞാന്‍ കണ്ടു ട്ട്വോ ...നിക്ക് വളരെ വളരെ സന്തോഷം ആയി ...പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത അത്ര ..ഒത്തിരി നന്ദി ...ഞാന്‍ പറയാതെ എന്നെ മനസ്സിലാക്കുന്നു എന്നറിഞ്ഞതില്‍ അതിലേറെ സന്തോഷം ...സ്നേഹം മാത്രം ...

    ReplyDelete
  91. വായടിയോട് ഇത്തിരി ഇഷ്ടം തോന്നുന്നത് ദാ ഇപ്പോഴാ...
    ഡോണ്ട് വറി ഞങ്ങള്‍ക്കറിയാം അടുത്ത പോസ്റ്റ്‌ വായിക്കുന്നതോടെ ആ ഇഷ്ടം പോയ്കോളും എന്ന്... ഹി ഹി ഹി...
    അങ്ങനെ ഏപ്രിലും തീര്‍ന്നു..

    ReplyDelete
  92. അച്ചനെ കുറിച്ചുള്ള ഒരു പാട്ട് ദാ ഞാനിവിടെ വായാടിക്കായി
    ഡെഡിക്കേറ്റ് ചെയ്യുന്നു
    ദേ..ഇങ്ങോട്ട് നോക്ക്യേ...

    ReplyDelete
  93. കവിത എന്നല്ലാതെ വേറെന്താ ഇതിനെ പറയുക? നമ്മളെപ്പോലെ സാധാരണക്കാർക്ക് മനസ്സിലാകാത്ത കുറെ അക്ഷരങ്ങൾ അടുക്കും ചിട്ടയോടും കൂടി “മഞ്ജരിയും, കാകളി”യുമൊക്കെ നോക്കി എഴുതിവച്ചിറ്റ് അതിനെ കവിതയെന്നു വിളിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്, വായാടിയെപ്പോലെ വളരെ ലളിതമായ വാക്കുകൾ കൊണ്ട്, എത്ര പറഞ്ഞാലും തീരാത്ത അർത്ഥവും സ്നേഹവും ഉള്ള വരികൾ തീർക്കുന്നതു…
    കവിത വായിച്ചപ്പോൾ മുതൽ… എന്താ പറയുക??? കരഞ്ഞോ എന്നു ചോദിച്ചാൽ, ഇല്ല. കുട്ടിക്കാലത്തു നമ്മൾ മനസ്സിലാക്കാ‍ത്ത, അല്ലങ്കിൽ നമുക്ക് മനസ്സിലാകാത്ത അച്ഛനമ്മമാരുടെ സ്നേഹം മനസ്സിലാകുമ്പോൾ ആരുടെയും കണ്ണുനിറയും…

    ReplyDelete
  94. ഞാന്‍ ജനിച്ച് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ മരിച്ചു. എനിക്ക് ആ സ്നേഹമറിയില്ല.

    ReplyDelete

 

Enter your email address:

Delivered by FeedBurner